Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം:നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ കാണാനില്ലെന്ന് പരാതി.കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് കൊല്ലം വെസ്റ്റ് എസ്ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലം വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എം എല്‍ എ സ്ഥലത്തെത്തിയിട്ടില്ലെന്നും ആരോപണത്തില്‍ പറയുന്നു.കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും, കളക്ട്രേറ്റില്‍ ബോംബ് സ്ഫോടനം ഉണ്ടായപ്പോഴോ എം എല്‍ സ്ഥലത്തെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എംഎല്‍എയുടെ തലവെട്ടം പോലും മണ്ഡലത്തില്‍ കാണാനില്ലാത്തതിനാലാണ് പരാതി നല്‍കിയതെന്ന് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റ് അഡ്വ വിഷ്ണു സുനില്‍ അറിയിച്ചു.
Leave a Reply