Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുൽഖറിന്റെ വസ്ത്രധാരണം യൂത്തന്മാർക്കിടയിൽ ആവേശമാണ്. ആരാണ് വസ്ത്രധാരണത്തിൽ റോൾ മോഡൽ എന്നു ചോദിച്ചാൽ താരത്തിന് മറുപടി ഒന്നേയുള്ളു, ‘മമ്മൂട്ടി’…. എന്നും നന്നായി വസ്ത്രധാരണം നടത്താനും സുന്ദരനായിരിക്കാനും ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം. എല്ലാ കാര്യത്തിലുമെന്നപോലെ ഡ്രസിങ്ങിലും വാപ്പച്ചിയാണു എന്റെ പ്രചോദനവും പ്രോൽസാഹനവുമെന്ന് ദുൽഖർ പറയുന്നു. ദുൽഖറിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയും മമ്മൂട്ടി തന്നെ. അദ്ദേഹത്തെ കണ്ടാണ് വളർന്നത്. അതുകൊണ്ട് ആ കഴിവ് എനിക്കും കിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീകൾ സാരിയിൽ കൂടുതൽ സുന്ദരികളാണ്. സ്ത്രീകളെ സാരിയുടുത്തു കാണുന്നതാണ് ഏറെയിഷ്ടമെന്നും ദുൽഖർ പറയുന്നു.
Leave a Reply