Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യൻ സുന്ദരി സമാന്തയുടെ പത്താംക്ലാസ് സർട്ടിഫിക്കറ്റ് കണ്ടാൽ ആരാധകരും ഞെട്ടും. സിനിമയിലെപ്പോലെ പഠനത്തിനും മിടുക്കിയായിരുന്നു സമാന്ത.താരം താരത്തിന്റെ മാര്‍ക്ക് ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
ജൂലൈ 14 ന് തന്റെ പത്താം ക്ലാസ്സ് , 12 ാം ക്ലാസ്സ് , ബി കോം ബിരുദം തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റുകളുടെ പ്രതികളാണ് പോസ്റ്റ് ചെയ്തത്. പഴയ മാര്‍ക്ക് ലിസ്റ്റ് പൊടി തട്ടി എടുത്ത് കണ്ടപ്പോള്‍ സ്വയം അത്ഭുതം തോന്നിയെന്നാണ് താരം പറയുന്നത്.ചെന്നൈയിലെ സിഎസ്‌ഐ സെന്റ് സ്റ്റീഫന്‍ മെട്രിക്കുലേഷന്‍ സ്‌കൂളിലെ അര്‍ദ്ധ വാര്‍ഷിക മാര്‍ക്ക് ഷീറ്റില്‍ ഉയര്‍ന്ന മാര്‍ക്ക് രേഖപ്പെടുത്തിയ താരത്തിന് അധ്യാപിക കുറിച്ച അഭിനന്ദനവും ഷീറ്റില്‍ വ്യക്തമായി കാണാനാകുന്നുണ്ട്.തന്റെ 6.4 ദശലക്ഷം ഫോളോവേഴ്‌സിന് പ്രചോദനമാകാന്‍ പതിനൊന്നാം കഌസ്സിലെയും ബി കോമിന്റെയും റിപ്പോര്‍ട്ട് കാര്‍ഡുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിനൊന്നാം കഌസ്സില്‍ 80 ശതമാനം മാര്‍ക്ക് നേടിയ താരം ബികോം ഡിസ്റ്റിംഗ്ഷനോട് കൂടിയാണ് ജയിച്ചതെന്നും കാണുന്നു.

Leave a Reply