Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പര്‍ ഡയലോഗ് അനുകരിച്ച് ബോളിവുഡ് താരം ജോൻ എബ്രഹാം. റിലീസിന് തയ്യാറെടുക്കുന്ന വൈറ്റ് എന്ന ചിത്രത്തിലെ ഡയലോഗാണ് താരം അനുകരിച്ചിരിക്കുന്നത്. .ഹുമ ഖുറേഷിയാണ് ജോണ്‍ എബ്രഹാമിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജ് വഴി ഷെയര്‍ ചെയ്തത്. വീഡിയോ മമ്മൂട്ടിയും ഷെയര്‍ ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മമ്മൂട്ടിയുടെ വൈറ്റ് ജൂലൈ 29 ന് റിലീസ് ചെയ്യും. പ്രകാശ് റോയ് എന്ന സ്‌റ്റൈലന്‍ കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.പ്രകാശ് റോയ് എന്നാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരിക്കുന്നത്. ഉദയ് അനന്തൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
–
Leave a Reply