Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഐവി ശശി- രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദേവാസുരം.എന്നാൽ മംഗലശ്ശേരിയിലെ താന്തോന്നിയായ നീലകണ്ഠനാകാൻ ആദ്യം തീരുമാനച്ചത് മോഹൻലാലിലെയല്ല, മമ്മൂട്ടിയെ ആയിരുന്നു.മോഹന്‍ലാലിനെ തന്നെ നായകനാക്കി ദേവാസുരം സംവിധാനം ചെയ്യണം എന്നത് ഐവി ശശിയുടെ നിര്‍ബന്ധമായിരുന്നു. അതിന് പിന്നില്‍ വലിയൊരു കാരണവുമുണ്ട്.
1991ൽ ഊട്ടിയുടെ പശ്ചാത്തലത്തിൽ ഐ വി ശശി – രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുക്കിയ സിനിമയാണ് നീലഗിരി. ചിത്രം പുറത്തുവന്നപ്പോള്‍ ഹീറോ മമ്മൂട്ടി ആയിരിന്നുന്നെങ്കിലും . നീലഗിരിയിലെ നായകനായ ടാക്സി ഡ്രൈവര്‍ ശിവനില്‍ ആട്ടവും പാട്ടും അടിയുമെല്ലാം വിളക്കിചേര്‍ത്ത് ഒരു ടിപ്പിക്കല്‍ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി രഞ്ജിത്ത് ഒരുക്കിവെച്ച ഫുള്‍ സ്ക്രിപ്റ്റ്ആയിരുന്നു നീലഗിരിയുടേത് . നിര്‍മ്മാതാവ് കെ .ആര്‍.ജി. മമ്മൂട്ടി കൊടുത്ത ഡേറ്റുമായി ഉടനെ ഒരു ചിത്രം ചെയ്യണമെന്ന ആവശ്യവുമായി ഐ.വി.ശശിയെ സമീപിച്ചപ്പോള്‍ ഐ.വി.ശശിയുടെ കയ്യില്‍ പെട്ടെന്ന് ചെയ്യാന്‍ പാകത്തിലുള്ള ഒരു കഥയില്ലായിരുന്നു. അങ്ങിനെയാണ് , ആലപ്പി ഷെരീഫ് – ടി ദാമോദരന്‍ – എം ടി വാസുദേവന്‍നായരേപോലുള്ള കരുത്തര്‍ കൈകാര്യം ചെയ്തിരുന്ന ഐ .വി ശശിയുടെ കഥാ സാമ്രാജ്യത്തിലേക്കു അപ്രതീക്ഷിതമായി ഫുള്‍ സ്ക്രിപ്റ്റ് കൈവശമുള്ള രഞ്ജിത്ത് കടന്നുവരുന്നത് . ഐ .വി.ശശിയുടെ നിര്‍ദ്ദേശമനുസരിച്ച് മമ്മൂട്ടിക്ക് വേണ്ടി ചില്ലറ മാറ്റങ്ങളെല്ലാം രഞ്ജിത്ത് വരുത്തി .
നീല ഗിരിയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ ‘ മംഗലശ്ശേരി നീലകണ്ഠൻ എന്ന ഒരു അസുരജന്മത്തിന്റെ ബീജം തന്‍റെ മനസ്സില്‍ വളരുന്ന കാര്യം രഞ്ജിത്ത് മമ്മൂട്ടിയോട് സൂചിപ്പിച്ചിരുന്നു . മമ്മൂട്ടി രഞ്ജിത്തിനു പൂര്‍ണ്ണ പിന്തുണയും നല്‍കി. നീലഗിരി റിലീസ് ചെതപ്പോള്‍ മമ്മൂട്ടിക്കും ഐ.വി.ശശിക്കും വേണ്ടുവോളം ചീത്തപ്പേര് കേട്ടു . പിന്നീട് , ഐ .വി .ശശി മ റ്റു രണ്ടു പ്രോജക്റ്റുമായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും മമ്മൂട്ടി സമ്മതം മൂളിയില്ല .1981ല്‍ ‘ തൃഷ്ണ ‘ എന്ന ചിത്രത്തിലൂടെ കൈകോര്‍ത്ത മമ്മൂട്ടി- ഐ.വി.ശശി ജോഡി ഒന്നിക്കാത്ത ഒരൊറ്റ വര്‍ഷവും പിന്നീടുള്ള പത്തു വര്‍ഷക്കാലത്തിനുള്ളില്‍ കടന്നുപോയിട്ടില്ലായിരുന്നു . ഒടുവില്‍ , ഐ .വി .ശശി മമ്മൂട്ടിയില്ലാതെ രണ്ട് ചിത്രങ്ങള്‍ ചെയ്തു . രണ്ടും പരാജയം സംഭവിച്ചു . അപ്പോഴേക്കും ദേവാസുരത്തിന്റെ ഫുള്‍ സ്ക്രിപ്റ്റുമായി രഞ്ജിത്ത് ഐ . വി .ശശിയെ തേടിയെത്തിയിരുന്നു. നായകന്‍ മോഹന്‍ലാല്‍ ആയിരിക്കണമെന്ന കാര്യത്തില്‍ ഐ .വി .ശശിക്ക് നിര്‍ബന്ധമായിരുന്നു . 93ല്‍ മോഹന്‍ലാല്‍ നായകനായി ‘ദേവാസുരം’ പുറത്തു വന്നു . ദേവാസുരം മലയാള സിനിമയുടെ റെക്കോര്‍ഡ് വിജയമായി മാറി .
നേരത്തെയും രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസ് മുതല്‍ ദൃശ്യത്തലെ ജോര്‍ജ് കുട്ടി വരെ ഒരുപിടി മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രങ്ങളെ മോഹന്‍ലാല്‍ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിച്ചിരുന്നു.
Leave a Reply