Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന് നയന്‍താരയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. നയന്‍താരയുടെ ദേഷ്യമാണ് ഇതിന് കാരണമെന്നാണ് വാര്‍ത്ത പറയുന്നു.സ്റ്റാർ ഹോട്ടലുകളിൽ താമസിച്ചപ്പോഴെല്ലാം ദേഷ്യം കയറി നയന്‍സ് എന്തെങ്കിലും നശിപ്പിക്കാതിരുന്നിട്ടില്ലെന്നാണ് വാര്‍ത്ത പറയുന്നത്.ദേഷ്യം കയറിയാല്‍ റൂമിലെ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും കണ്ണിനു മുന്നില്‍ കാണുന്നവരെയൊക്കെ തെറിവിളിക്കുകയും ചെയ്യുമെന്നാണു പരാതി. ദേഷ്യം വന്നു ജീവനക്കാരെ അധിക്ഷേപിക്കുന്നതു പതിവായതോടെ സഹികെട്ട ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ നയന്‍താരയ്ക്കു വിലക്കേര്‍പ്പെടുത്തിയെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. സാധനങ്ങള്‍ തച്ചുതകര്‍ക്കുന്ന നയന്‍താര ദേഷ്യം അടങ്ങിയശേഷം ഇതിന്റെയൊക്കെ പണം നല്‍കാറുണ്ടെന്നും ഹോട്ടല്‍ മാനേജര്‍മാര്‍ പറയുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും ഇവരെ പിന്നെയും സഹിക്കാന്‍ തയ്യാറല്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. ഹോട്ടല്‍ മുറി പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങളോളം അടച്ചിടേണ്ടി വരുന്നുവെന്നും ഇതു ബിസിനസിനെ ബാധിക്കുന്നുവെന്നുമാണു ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. അധിക്ഷേപം കേട്ടു മടുത്ത ജീവനക്കാരും നടിയെ ഇനി സഹിക്കാന്‍ പറ്റില്ലെന്നാണു പറയുന്നത്.
Leave a Reply