Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ ആരും അഭിനയം പഠിപ്പിക്കേണ്ട ആവശ്യം ഇല്ല.എന്നാല്‍ സംവിധായകന്റെ അഭിപ്രായങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു മോഹന്‍ലാല്‍ അഭിനയിക്കുന്നത് എന്നാണ് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നത്. മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിളാണെന്നു സംവിധായകന്‍ പറയുന്നു. എത്ര ടേക്ക് വേണമെന്നു പറഞ്ഞാലും അദ്ദേഹം അസ്വസ്ഥനാകില്ല. പകരം ചെയ്യാന്‍ തയാറാകും. സാങ്കേതികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ താരം അഭിനയിക്കുന്നതില്‍ ഇതുവരെ റീ ടേക്ക് എടുക്കേണ്ടി വന്നിട്ടില്ലെന്ന് ജിബു പറയുന്നു. സംവിധായകന്‍ പറയുന്നത് എന്തും ചെയ്യാന്‍ ലാല്‍ തയാറാകും. ചില സാഹചര്യങ്ങളില്‍ ക്യാമറയ്ക്കു മുമ്പില്‍ അഭിനയിക്കുമ്പോള്‍ അത് കുറഞ്ഞുപോയില്ലെ എന്നു തോന്നും. അതു ലാലേട്ടനോടു സൂചിപ്പിക്കുമ്പോള്‍ മോണിറ്ററില്‍ കണ്ടു നോക്കു എന്നു പറയും. പറഞ്ഞതില്‍ മാറ്റമുണ്ടാകില്ല. അത് ഏറ്റവും നല്ലതായിരിക്കും എന്നും ജിബു പറഞ്ഞു. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിയ്ക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് ഇതില്‍ മോഹന്‍ലാലിന്. മീനയാണു നായിക. അനൂപ് മേനോനും ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ദൃശ്യത്തിന് ശേഷം മീന മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രം കൂടിയാണ് ഇത്.
Leave a Reply