Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂവാറ്റുപുഴ:നടനും മിമിക്രി കലാകാരനുമായ സാഗര്‍ ഷിയാസ് () അന്തരിച്ചു.ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കേരളത്തിലെ കലാഭവനുള്‍പ്പെടെ നിരവധി മിമിക്രി ഗ്രൂപ്പൂകളുടെ ഭാഗമായിരുന്നു.75 ഓളം സിനിമകളില്‍ വേഷമിട്ടുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. അമര്‍ അക്ബര്‍ ആന്റണി, ബാംഗ്ളൂര്‍ ഡേയ്സ്, മായാവി, ഒന്നാമന്‍, ദുബായ്, ജൂനിയര്‍ മാന്‍ട്രേക്ക്, ഉദയം, ദ കിങ് മേക്കര്‍ ലീഡര്‍, ദുബായ്, കണ്ണാടിക്കടവത്ത്, പഞ്ചപാണ്ഡവര്‍, അഞ്ചരക്കല്ലാണം, കല്യാണഉണ്ണികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അപരനായി നിരവധി വേദികളില്‍ രംഗതെത്തിയിട്ടുണ്ട്.മൂവാറ്റുപുഴ അടൂപറമ്പ് കമ്പനി പടി തെങ്ങുംമൂട്ടില്‍ പരേതരായ സുലൈമാന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷൈനി, മക്കള്‍: ആലിയ, അമാന, അന്‍ഹ.
Leave a Reply