Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:35 am

Menu

Published on August 12, 2016 at 9:12 am

സംവിധായകനെ പറ്റിച്ചു;അമല പോളിന് തമിഴില്‍ അപ്രഖ്യാപിത വിലക്ക്

amala-paul-al-vijay-divorce-industry-blames-the-actress

സിനിമാലോകം ഏറെ ചർച്ചചെയ്യുന്ന വിഷയമാണ് അമല -വിജയ് വിവാഹമോചനം.ഇരുവരുടേയും വിവാഹ മോചന ഹര്‍ജിയും കോടതിയില്‍ എത്തി.എന്നാൽ ഇപ്പോൾ സംവിധായകനെ ചതിച്ചുവെന്ന് ചൂണ്ടിക്കാട്ടി തമിഴ് സിനിമാ ലോകത്ത് നിന്ന് അമല പോളിനെ വിലക്കുവാന്‍ രഹസ്യനീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.വിജയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങുന്നതാണ് നടിക്ക് തിരിച്ചടിയായത്. തമിഴില്‍ കൈനിറയെ അവസരങ്ങളുണ്ടായിരുന്ന അമലയെ പല സിനിമകളില്‍ നിന്നും ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിജയിന്റെ അച്ഛന്‍ തമിഴിലെ നമ്പർ വണ്‍ നിര്‍മാതാക്കളിലൊരാളാണ്. അദ്ദേഹത്തെ പിണക്കുന്നത് ഭാവിയില്‍ ദോഷമാകുമെന്നോര്‍ത്താണ് പലരും അമലയെ ഒഴിവാക്കുന്നത്. മുന്‍നിര സംവിധായകരെല്ലാം വിജയിന്റെ സുഹൃത്തുക്കളാണ്. വിജയിക്ക് താല്‍പര്യമില്ലാത്ത നടിയെ സഹകരിപ്പിക്കാന്‍ സംവിധായകര്‍ക്കും നടന്മാര്‍ക്കും താല്‍പര്യമില്ല. തമിഴിലെ അവസരങ്ങള്‍ ഒന്നൊന്നായി കൈവിട്ടു പോകുന്നതില്‍ അമല അസ്വസ്ഥയാണെന്നാണ് അവരുമായി അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന. ധനുഷ് നായകനായ വട ചെന്നൈയാണ് അമലയുടെതായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News