Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 8:41 am

Menu

Published on August 13, 2016 at 9:58 am

കലാഭവന്‍ മണി മരിക്കുന്നതിന്റെ തലേന്ന് പാഡിയില്‍ ഉണ്ടായിരുന്ന നടി അഞ്ജു അരവിന്ദോ…?

anju-aravind-speaks-about-her-presence-at-kalabhavan-manis-paddy

കലാഭവന്‍ മണി മരിക്കുമ്പോള്‍ പാഡിയില്‍ ഒരു നടി ഉണ്ടായിരുന്നു എന്നും അത് അഞ്ജു അരവിന്ദ് ആയിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ നടി താനല്ല എന്ന് അഞ്ജു അരവിന്ദ് വെളിപ്പെടുത്തുന്നു..മണിച്ചേട്ടനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം അവസാനമായി ചെയ്ത സ്‌റ്റേജ് ഷോയിലും താന്‍ പങ്കെടുത്തിരുന്നതായും അഞ്ജു പറഞ്ഞു. കൊച്ചിയില്‍ ഫഌറ്റ് വാങ്ങിയപ്പോള്‍ സഹായിച്ചത് മണിയാണ്. സിനിമയില്‍ അവസരം കുറഞ്ഞതോടെ ഫഌറ്റിന്റെ ലോണ്‍ അടയ്ക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് വന്നു. അക്കാര്യം അറിഞ്ഞ മണി പിന്നീട് വന്ന ഷോകളില്‍ എല്ലാം തനിക്ക് അവസരം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മറയ്ക്കാനൊന്നുമില്ലെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.ഒരുമിച്ച് കുറച്ച് സിനിമകളില്‍ അഭിനയിച്ചാല്‍ ഗോസിപ്പിറങ്ങുന്ന നാടാണ് കേരളം. അക്ഷരം എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ ഒരുമിച്ചാണ് അഭിനയ രംഗത്ത് എത്തുന്നത്. അതുകൊണ്ടാകാം വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതെന്നും അഞ്ജു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News