Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു.കരുംകുളം ചെമ്പകരാമൻതുറയിൽ ശിലുവമ്മയാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്തായിരുന്നു സംഭവം. മാരക പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഇവരുടെ കൈകാലുകൾ നായ്ക്കൾ കടിച്ചുതിന്ന നിലയിലായിരുന്നു.നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.അമ്പതോളം വരുന്ന നായകൂട്ടമാണ് വീട്ടമ്മയെ ആക്രമിച്ചത്. ദീര്‍ഘകാലമായി പുല്ലുവിള ഉള്‍പ്പെടെയുള്ള തീരദേശം തെരുവുനായ്ക്കളുടെ പിടിയിലാണ്.നായക്കളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Leave a Reply