Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നയൻതാരയും യുവ സംവിധായകൻ വിഘ്നേശ്വർ ശിവയുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ ഇരുവരെയും ഒരുമിച്ച് കാണുന്നത് മാധ്യമങ്ങളും ആഘോഷമാക്കിയിരുന്നു.എന്നാൽ ഈ പ്രണയം നയൻസിന് മറ്റാെരു തരത്തിൽ പാരയാകുന്ന രീതിയിലാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ .താരത്തിന് തമിഴിലെ ചില പ്രമുഖ സംവിധായകർ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. പുതിയ സിനിമയെക്കുറിച്ചുള്ള കഥ കേള്‍ക്കാന്‍ നയൻസ് കാമുകനെയും ഒപ്പംകൂട്ടുന്നു എന്നതാണ് സംവിധായകരുടെ പരാതി.കഥ കേള്‍ക്കുക മാത്രമല്ല, സംവിധായകന്‍ കൂടെയായ വിഘ്‌നേശ് ശിവ ആ കഥയില്‍ തെറ്റുകള്‍ പറയുകയും തിരുത്തുകയും ചെയ്യുന്നതാണ് സംവിധായകരെ കൂടുതൽ ചൊടിപ്പിക്കുന്നത്.കഥ കേള്‍ക്കാന്‍ വരുമ്പോള്‍ ഇനി കാമുകനെ കൂടെക്കൂട്ടരുത് എന്ന മുന്നറിയിപ്പ് നയന് ചില സംവിധായകര്‍ നല്‍കി എന്നാണ് കേള്‍ക്കുന്നത്.നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയെ നായികയാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. അജിത്താണ് നായകന്‍. നയന്‍താര ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
Leave a Reply