Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അങ്കമാലി: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി.അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയില്‍ കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഞായറാഴ്ച്ച പുലര്‍ച്ചെ 2.55 നാണ് അപകടം. ട്രെയിനിന്റെ പന്ത്രണ്ടു കോച്ചുകളാണ് പാളംതെറ്റിയത്. ട്രാക്കിന്റെ ഒരു ഭാഗം തെറിച്ചുപോയ നിലയിലാണ്. എസ് 3 മുതല്‍ എസ് 12 വരെയുള്ള സ്ലീപ്പര്‍കോച്ചുകളും എ 1, ബി 1 കോച്ചുകളുമാണ് പാളംതെറ്റിയത്. അപകട കാരണം വ്യക്തമല്ല. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. ട്രെയിന്‍ പാളം തെറ്റിയ സംഭവത്തെ തുടര്‍ന്ന് താറുമാറായ റെയില്‍ ഗതാഗതം മണിക്കൂറുകള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്കുശേഷം പുനഃസ്ഥാപിച്ചു. പാളം തെറ്റിയതിനെ തുടര്‍ന്നുളള ബോഗികള്‍ നീക്കിയതിന് ശേഷം ട്രയല്‍ സര്‍വീസ് നടത്തി നോക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കറുകുറ്റി ഭാഗത്ത് ട്രെയിനുകള്‍ വേഗം കുറയ്ക്കും.
ഇന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റു ചില ട്രെയിനുകള്‍ അനിശ്ചിതമായി വൈകിയോടുമെന്നും റെയില്‍വെ അറിയിച്ചു. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുളളത്. തിരുവനന്തപുരത്ത് എത്തേണ്ട പല ട്രെയിനുകളും തിരുനെല്‍വേലി വഴി തിരിച്ചുവിട്ടിട്ടുണ്ട്.ഇന്നലെ എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മരുസാഗര്‍ എക്സ്പ്രസ് ഇന്നുരാവിലെ 10ന് പുറപ്പെടും. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ഇന്ന് എറണാകുളത്ത് നിന്ന് പുറപ്പെടും. കൂടാതെ ഇന്നലെ പോകേണ്ടിയിരുന്ന തിരുവനന്തപുരം-ലോകമാന്യതിലക് എക്സ്പ്രസ് ഇന്ന് വൈകിട്ട് പുറപ്പെടും. ഇന്നലെ പോകേണ്ടിയിരുന്ന തിരുവനന്തപുരം-ഗുവഹാത്തി എക്സ്പ്രസ് ഇന്നുപുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. റെയില്‍വെ ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ 138, 0471-2320012.
Leave a Reply