Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്ടിവി ചാനൽഷോയ്ക്കിടെ അവതാരിക മോശമായി പെരുമാറിയതിന്റെ ദുഖത്തിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.ടിവി ചാനലിൽ അവതരിപ്പിച്ചുവരുന്ന ‘സെൽവതെല്ലാം ഉൺമൈ’ എന്ന പരിപാടിയിൽ പങ്കെടുത്തതിന് ശേഷമെത്തിയ മധ്യവയസ്കനാണ് ആത്മഹത്യ ചെയ്തത്.പരിപാടിയുടെ അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന് അപമാനിച്ചതില്‍ മനംനൊന്താണ് മധ്യവയസ്കന് ജീവനൊടുക്കിയതെന്ന് ഇയാളുടെ മക്കള്‍ ആരോപിച്ചു. ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് സൊല്‍വതെല്ലാം ഉണ്മൈ. സംപ്രേക്ഷണം ചെയ്യില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പന് ജീവനൊടുക്കിയത്. ഭാര്യയോട് പിണങ്ങിയ നാഗപ്പന് ഭാര്യാ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു. മക്കളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.ഇത് സംപ്രേക്ഷണം ചെയ്തതോടെയാണ് നാഗപ്പന് ജീവനൊടുക്കിയത്. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന് ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. രഹസ്യസ്വഭാവമുളള വെളിപ്പെടുത്തലുകള്‍ ചാനലുകള്‍ സംപ്രക്ഷണം ചെയ്യരുതെന്ന വ്യവസ്ഥയുണ്ട്. പലപ്പോഴും ചാനല്‍ ഇത് ലംഘിക്കുകയാണെന്ന് ആക്ഷേപവും ഉയര്‍ന്നു. പരിപാടിക്കിടെ നാഗപ്പനോട് നടി ലക്ഷ്മി മോശമായി സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. അപമാനഭാരം താങ്ങാനാകാതെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.ചാനലിന്റെ റേറ്റിംഗ് കൂടാനായി മറ്റുള്ളവരുടെ ജീവിതം വിലപേശുകയാണ് ഇത്തരം പരിപാടിയിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Leave a Reply