Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:04 pm

Menu

Published on September 1, 2016 at 8:14 am

പണിമുടക്ക് ഇന്ന് അർധരാത്രി മുതല്‍

24-hours-national-strike-to-begin-from-midnight-today

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്  തൊഴിലാളി യൂനിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന്  അര്‍ധരാത്രി തുടങ്ങും. മിനിമം കൂലി 18,000 രൂപയാക്കുക, തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ സംവിധാനം നടപ്പാക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് സര്‍വമേഖലകളിലെയും തൊഴിലാളികള്‍  പണിമുടക്കുന്നത്.നിര്‍മാണം, മോട്ടോര്‍, കയറ്റിറക്ക്, വിവിധ വ്യവസായ സ്ഥാപനങ്ങള്‍, ടെക്സ്റ്റയില്‍സ്, കച്ചവട സ്ഥാപനങ്ങള്‍, മത്സ്യത്തൊഴിലാളി മേഖല, മത്സ്യവിതരണക്കാര്‍, അങ്കണവാടി, ആശ, സഹകരണ മേഖല, കെഎസ്എഫ്ഇ, കെഎസ്ആര്‍ടിസി, ജല അതോറിറ്റി, ബാങ്കിങ്, ഇന്‍ഷുറന്‍സ്, എന്‍ജിഒ–അധ്യാപക സംഘടനകള്‍, ന്യൂജനറേഷന്‍ ബാങ്ക് ജീവനക്കാര്‍ തുടങ്ങിയ സര്‍വമേഖലകളിലെ തൊഴിലാളികളും പണിമുടക്കും. ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസ്സപ്പെടുത്തില്ല.

Loading...

Leave a Reply

Your email address will not be published.

More News