Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 26, 2026 3:35 am

Menu

Published on July 8, 2013 at 11:39 am

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ വിള്ളല്‍

crack-noticed-on-karipur-airport-runway

മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. വിമാനത്താവളത്തിന്ന് കിഴക്ക് ഭാഗത്ത് ജംബോ വിമാനങ്ങള്‍ തിരിയുന്ന’ഭാഗത്താണ് വിള്ളല്‍. മൂന്ന് മീറ്ററോളം റണ്‍വേ അടര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് ഗതാഗതം ‘ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ വിള്ളല്‍ കണ്ട ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് താത്കാലികമായി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും സര്‍വീസുകളെ ബാധിക്കില്ലെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് റണ്‍വേയില്‍ ഇതുപോലെ വിള്ളല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ എന്‍ജിനിയറിങ് വിഭാഗം ടാറിങ് നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News