Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെല്ലുവിളികള്‍ മാത്രമുള്ള സിനിമാ ലോകത്ത് ഒരു നടി കാല്‍ നൂറ്റാണ്ട് നിലനില്‍ക്കുക എന്നാല്‍ അത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ കാവ്യമാധവനെ പറ്റി പറയുകയാണെങ്കില്‍ 25 വര്‍ഷമായി ബാലതാരമായും നായികയായും കാവ്യയുണ്ട് നമ്മുടെ സിനിമാലോകത്ത്. ഇത് വലിയൊരു കാര്യം തന്നെയാണ്. ബാലതാരമായാണ് കാവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന്റെ മാത്രം നടിയാണ് കാവ്യ. രണ്ട് തമിഴ് ചിത്രങ്ങളില്‍ മാത്രമാണ് കാവ്യ അഭിനയിച്ചിട്ടുളളത്. എന്നാല്‍ സിനിമ കാരണം തനിയ്ക്ക് ജീവിതം നഷ്ടമായെന്നാണ് കാവ്യയുടെ നിലപാട്. അഞ്ച് വയസുളളപ്പോള്‍ സിനിമയില്‍ വന്നതാണ്. അന്നുമുതല്‍ സാധാരണക്കാരെപ്പോലുളള തന്റെ ജീവിതം നഷ്ടമായെന്ന് കാവ്യ ദുഃഖത്തോടെ പറയുന്നു. സിനിമയില്‍ വന്നത് കൊണ്ട് പഠനം തുടരാനും കഴിഞ്ഞില്ല. ഒമ്പതാം ക്ലാസില്‍ പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് കറസ്‌പോണ്ടന്‍സായാണ് പഠിച്ചത്. അത് കൊണ്ട് തന്നെ കോളേജ് ജീവിതം ആസ്വദിക്കാനായില്ലെന്നും കാവ്യ സങ്കടപ്പെടുന്നു. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായി നീലേശ്വരത്ത് എവിടെയെങ്കിലും നല്ലൊരു വീട്ടമ്മയായി ജീവിച്ചേനെ എന്നും കാവ്യ പറയുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങളെല്ലാം സിനിമ തന്നതാണെന്നും കാവ്യ പറയുന്നു. സിനിമയില്‍ നിന്ന് പലതും പഠിച്ചു. ധാരാളം ബന്ധങ്ങളുമുണ്ടായി കാവ്യ കൂട്ടിച്ചേര്‍ത്തു.
Leave a Reply