Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയില്‍ ഒരു പാരമ്പര്യവും ഇല്ലാദി തന്നെ തന്റെ പരിമിഥമായ കഴിവുകളില്‍ നിന്നുകൊണ്ട് തന്നെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന പദവി നേടിയെടുത്ത നടനാണ് മമ്മൂട്ടി.പ്രേം നസീറും, മധുവും, സുകുമാരനും, ജയനുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയിലേക്ക് പേരു പോലും ഇല്ലാത്ത ഒരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി തുടക്കം കുറിച്ചത്.ഈ സാഹചര്യത്തിൽ മമ്മൂട്ടി ആദ്യമായി നടന്‍ പ്രേം നസീറിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് ശ്രീകുമാരൻ തമ്പി.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യ സംഭാഷണ ചിത്രമായിരുന്നു കാലചക്രം. താരത്തിന്റെ രണ്ടാമത്തെ അഭിനയ ചിത്രവും. ശ്രീകുമാരന്‍ തമ്പിയുടെ സ്‌ക്രിപ്റ്റില്‍ നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അന്തരിച്ച എ രഘുനാഥായിരുന്നു 1973 ല്‍ പുറത്തിറക്കിയ ചിത്രം നിര്‍മ്മിച്ചത്.
കാമുകിയോടൊപ്പം നാട് വിട്ടു പോകുന്ന തോണിക്കാരനു പകരം വന്ന കടത്തുകാരന്റെ വേഷമായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടേത്. നാടുവിടുന്ന നായകനായി പ്രേം നസീറായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.പുതുമുഖത്തെ കണ്ടപ്പോള്‍ നസീര്‍ സാര്‍ ചോദിച്ചു, ‘എനിക്ക് പകരം വന്ന ആളാണല്ലേ?’ അത് അര്‍ത്ഥവത്തായ ചോദ്യമായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു.പിന്നീട് മമ്മൂട്ടിയും പ്രേം നസീറും ഒന്നിച്ച് 15 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. പടയോട്ടം, അലകടലിനക്കരെ, ചക്രവാളം ചുവന്നപ്പോള്‍, തീരം തേടും തിര തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലത് മാത്രം
Leave a Reply