Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 9:47 am

Menu

Published on September 9, 2016 at 9:02 am

ശാലു മേനോന്‍ വിവാഹിതയായി

actress-shalu-menon-gets-married

സിനിമാ – സീരിയല്‍ നടി ശാലു മേനോന്‍ വിവാഹിതയായി.സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ സജി.ജി.നായരാണ് വരന്‍. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്നലെ രാവിലെ 10 മണിയോടെ ഗുരുവായൂരില്‍ വെച്ചായിരുന്നു താലികെട്ട്.സുഹൃത്തക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ചങ്ങനാശ്ശേരിയില്‍ വച്ച് ഞായറാഴ്ച വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. സിനിമാ – സീരിയലിലൂടെ പരിചിതയായ ശാലു മേനോന്‍ സോളാര്‍ കേസിന് ശേഷമാണ് ശ്രദ്ധേയായത്. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമാണ് നടിയെ കേസില്‍ പെടുത്തിയത്.സോളാര്‍ വിവാദത്തിന് ശേഷം സിനിമ സീരിയലുകളില്‍ അത്ര സജീവമായി ശാലുവിനെ കണ്ടില്ല. അഭിനേത്രി എന്നതിന് പുറമെ നര്‍ത്തകി കൂടെയായ ശാലു ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News