Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:11 pm

Menu

Published on September 10, 2016 at 8:17 am

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം: 10 മരണം

car-bomb-attacks-near-baghdad-mall-kill-10

ബാഗ്ദാദ്: ബാഗ്ദാദില്‍  ഷോപ്പിംഗ്മാളിനടുത്തുണ്ടായ ഇരട്ട കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ നഖീല്‍ മാളിനടുത്താണ് സ്‌ഫോടനം.നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചാണ് ആദ്യത്തെ സ്‌ഫോടനമുണ്ടായത്. ചാവേറെന്ന് സംശയിക്കുന്നയാള്‍ ഓടിച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. അതേസമയം ഷോപ്പിംഗ് മാളിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്കാര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് നഖീല്‍ ഷോപ്പിംഗ്മാള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News