Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും നിയമപരമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയില്‍ ഇരുവരും സമര്‍പ്പിച്ച സംയുക്തഹര്‍ജിയിലാണ് വിവാഹമോചനം. 24 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് അവസാനിപ്പിച്ചത്.ഒരു വര്‍ഷത്തിലേറെയായി പ്രിയനും ലിസിയും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. കുടുംബ,സിവില്‍ ക്രിമിനല്‍ കോടതികളിലായി വെവ്വേറെ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ ഫെബ്രുവരിയില്‍ ഇരുവരും ധാരണയിലെത്തിയിരുന്നു. പരസ്പര ധാരണയോടെ വേര്‍പിരിയാനും തീരുമാനിക്കുകയായിരുന്നു. ഇരുകൂട്ടരുടെയും സമ്മതപ്രകാരം സ്വത്തുക്കള്‍ വിഭജിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് വേര്‍പിരിയുന്നതെന്ന് പരസ്യപ്പെടുത്താതെയാണ് സുഹൃത്തുക്കളെയും ചലച്ചിത്രപ്രേമികളെയും ഞെട്ടിച്ചുകൊണ്ട് 2014ല്‍ ഇരുവരും വിവാഹമോചന തീരുമാനം പ്രഖ്യാപിച്ചത്.
ലിസിയുടെയും പ്രിയദര്‍ശന്റെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഇരുവരെയും ഒരുമിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. പരസ്പരം ബഹുമാനം പുലര്‍ത്തുമെന്നും പ്രിയനും ലിസിയും മധ്യസ്ഥര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
അഭിനയരംഗത്തേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് ലിസി. ചെന്നൈയിലുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ ലിസിയുടെ ഉടമസ്ഥതയിലുണ്ട്. നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് ഇരുവരുടെയും പ്രഖ്യാപനം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍
Leave a Reply