Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാല്‍ തനിക്ക് വെല്ലുവിളിയായി വരുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി.ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാലത്തായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ശ്രീനിവാസനാണ് ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ തനിക്കൊരു പ്രതിയോഗിയാകുമെന്നും മുന്‍നിരയിലേക്ക് എത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ചെന്നൈയില്‍ വച്ചായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
സ്വപ്നങ്ങള്‍, മേള തുടങ്ങിയ സിനിമകള്‍ മുതലുള്ള അടുപ്പമാണ് മമ്മൂട്ടിയുമായിട്ട്. മദ്രാസിലെത്തിയാല്‍ ശ്രീനിവാസന് എപ്പോഴും മമ്മൂട്ടിയോടൊപ്പം ഉണ്ടാകുമായിരുന്നു. അന്നൊരിക്കല്‍ മമ്മൂട്ടി പറഞ്ഞു മോഹന്‍ലാലിനെക്കുറിച്ച്.ലാല്‍ വില്ലനായും ചെറിയ റോളൊക്കെ ചെയ്തു തുടങ്ങിയ കാലത്തായിരുന്നു മമ്മൂട്ടിയുടെ ഈ പ്രവചനം
‘ഇനിയൊരു വെല്ലുവിളിയുമായി നായകനായിട്ട് ഒരുത്തന്വരാന് പോകുന്നുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.’ ആര്? ശ്രീനിവാസന് ചോദിച്ചു. മോഹന്‍ലാല്‍, ഉറപ്പാ… അവന് വരും. അവനതിനുള്ള കഴിവുണ്ട്. മമ്മൂട്ടി പറഞ്ഞത് ശ്രീനിവാസനോര്ക്കുന്നു.
Leave a Reply