Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്‌ളവേഴ്‌സ് ടിവിയില്‍ കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിഹത്യ നടത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. സന്തോഷ് പണ്ഡിറ്റ് ഉള്‍പെടെ 10 പേരാണ് പാനലില്‍ ഉണ്ടായിരുന്നത്.30 ഓളം മിമിക്രി കലാകാന്മാര്‍ കാണികളായും പരിപാടിയില്‍ പങ്കെടുത്തിരുന്നു. തൊട്ടുമുമ്ബ് പങ്കെടുത്ത സ്മാര്‍ട് ഷോയില്‍ പറഞ്ഞ കൗണ്ടറുകളും ഓണം റിലീസായി എത്തുന്ന നീലിമ നല്ലകൂട്ടിയാണെന്ന പുതിയ ചിത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തുടങ്ങിയത്. തുടര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേര്‍ന്ന് കളിയാക്കാന്‍ മറ്റു മിമിക്രി താരങ്ങള്‍ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്.ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്.
പ്രതിഷേധം അതിരുവിട്ടതോടെ അവതാരകനായ ശ്രീകണ്ഡന്‍ നായര്‍ തന്നെ\ വിശദീകരണവുമായി രംഗത്തെത്തി. വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്റെ അജണ്ടയല്ലെന്നും പരസ്പരം അറിയുന്നവര്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ ഏറ്റുമുട്ടിയ കോമഡി ഷോ ആയിരുന്നു ഇതെന്നുമാണ് ശ്രീകണ്ഠന്‍ നായരുടെ വിശദീകരണം. ദയവായി ഈ കോമഡി ഷോയെ ഇന്ത്യാ -പാക് യുദ്ധത്തിന്റെ തലത്തില്‍ നിന്ന് അപഗ്രഥിച്ചു തല പുണ്ണാക്കരുതേയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
–
–
ശ്രീകണ്ഠന്‍നായരുടെ വിശദീകരണത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. സന്തോഷ് പണ്ഡിറ്റിനോടുള്ള ദേഷ്യമൊന്നുമല്ല കേരളത്തിലെ ജനങ്ങള്‍ക്ക് ഇതാണ് വേണ്ടത് എന്ന മുന്‍വിധിയില്‍ ചാനലുകാര്‍ നടത്തുന്നതാണ് ഇതൊക്കെയെന്ന് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു. ഏകപക്ഷീയമായ ആക്രമണവും നിലവാരത്തകര്‍ച്ചയും ഉണ്ടാകില്ലെന്ന ഉറപ്പുലംഘിക്കുന്നതായിരുന്നു ഈ പ്രോഗ്രാം എന്നും സന്തോഷ് പണ്ഡിറ്റ്. ജോണ്‍ ബ്രിട്ടാസിന്റെ നിലവാരത്തിലേക്ക് ശ്രീകണ്ഠന്‍ നായര്‍ പോയെന്നും പണ്ഡിറ്റ് പറയുന്നു.
Leave a Reply