Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:56 pm

Menu

Published on October 3, 2016 at 10:27 am

സംവിധായകന്റെ പീഡനവും ഭീഷണിയും; സീരിയല്‍ നായിക ആത്മഹത്യക്ക് ശ്രമിച്ചു

directors-sexual-harassment-serial-actress-attempted-suicide

മഴവില്‍ മനോരമ ചാനലിലെ ദത്തുപുത്രി എന്ന സീരിയലിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അതിഥി എന്ന ആതിര സന്തോഷ് ആത്മഹത്യക്കു ശ്രമിച്ചു. നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്.

ആതിരയെ സംവിധായകന്‍ പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ചതായി പരാതിയും ഉണ്ട്.തമിഴ് സീരിയലുകളിലൂടെയും ശ്രദ്ധേയയായ അതിഥിയുടെ ആദ്യ ഫീച്ചര്‍ ചിത്രമാണ് നെടുനാള്‍ വാടെ. ചിത്രത്തിന്റെ സംവിധായകനായ സെല്‍വ കണ്ണനെതിരെയാണു നടിയുടെ പരാതി. സെപ്റ്റംബര്‍ 29 ന് നടി അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണു വാര്‍ത്തകള്‍ പ്രചരിച്ചത്.

പിന്നാലെ നടന്നു ശല്യം ചെയ്തതായും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായും നടി പറയുന്നു. ഇതിനു വഴങ്ങാത്തതിനാലാണു തനിക്കെതിരെ വധശ്രമം വരെയുണ്ടായതെന്നുമാണു നടിയുടെ പരാതി.
സംവിധായകന്റെ ശല്യം സഹിക്കവയ്യാതെ അതിഥി കേരളത്തിലേക്കു വന്നിരുന്നു. എന്നാല്‍, പിന്നീട് മറ്റൊരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി ചെന്നൈയില്‍ എത്തിയപ്പോഴാണു സെല്‍വ കണ്ണനും സംഘവും ചേര്‍ന്നു തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്നും നടി പറയുന്നു. ചിത്രീകരണവേളയിലാണു നടിക്കെതിരായി ആക്രമണം ഉണ്ടായത്. ഇതെത്തുടര്‍ന്നാണ് നടി ആത്മഹത്യക്കു ശ്രമിച്ചത്. പ്രമുഖ സംവിധായകന്‍ സാമിയുടെ സഹസംവിധായകനാണു സെല്‍വ കണ്ണന്‍.

നടിയിപ്പോള്‍ ചെന്നൈ വിറുകമ്ബാക്കത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സെല്‍വ കണ്ണന്‍ ഒരുക്കുന്ന നെടുനല്‍വാടൈ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അതിഥി കരാര്‍ ഒപ്പിട്ടിരുന്നു. പൊതുജനങ്ങളില്‍ നിന്നും കാശുപിരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇതിനിടയിലാണു സംവിധായകന്‍ നടിയോട് പ്രേമാഭ്യര്‍ഥന നടത്തിയത്. ഇത് അതിഥി നിരസിച്ചതോടെയാണു സംവിധായകന്‍ താരത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംവിധായകന്റെ പീഡനം സഹിക്കാനാവാതെ അതിഥി സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

തുടര്‍ന്ന് സംവിധായകനെതിരെ നടികര്‍ സംഘത്തിനും സംവിധായകരുടെ സംഘടനയ്ക്കും അതിഥി പരാതി നല്‍കി. വിശാലിനെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും നടി പറയുന്നു. ഇതില്‍ രോഷാകുലനായ ശെല്‍വ അതിഥിയെ വീണ്ടും ഭീക്ഷണിപ്പെടുത്തുകയും മറ്റൊരു ചിത്രീകരണ ലൊക്കേഷനില്‍ ചെന്ന് ബഹളം വയ്ക്കുകയും ചെയ്യുകയായിരുന്നു. പ്രശ്നങ്ങള്‍ കരിയറിനെയും ബാധിച്ചതോടെയാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. ആതിര സന്തോഷ് എന്നാണ് അതിഥിയുടെ യഥാര്‍ത്ഥ പേര്. മലയാളം ടെലിവിഷനിലൂടെയാണ് അതിഥി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News