Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:38 pm

Menu

Published on October 5, 2016 at 3:18 pm

എന്റെ ഫോട്ടോ പോസ്റ്ററില്‍ വയ്ക്കരുത്…. അഭിനയിക്കുന്നതിന് മുമ്പ് ആശ സംവിധായകനോട് ആവശ്യപ്പെട്ടത്

asha-sarath-about-pavada-movie

ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പാവാട ആയിരുന്നു കഴിഞ്ഞ വര്‍ഷം ആശ ശരത് അഭിനയിച്ച ഏക ചിത്രം. പൃഥ്വിരാജ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു ആശാ ശരത് അവതരിപ്പിച്ചത്. സിസിലി എന്ന കഥാപാത്രം.
സിസിലി എന്ന കഥാപാത്രത്തിനോട് തനിക്ക് തോന്നിയ ഇഷ്ടം തന്നെയാണ് ആ കഥാപാത്രം താന്‍ ഏറ്റെടുക്കാന്‍ കാരണമെന്ന് ആശ ശരത് പറയുന്നു….

പ്രായമുള്ള ഒരു സ്ത്രീയുടെ കഥാപാത്രമായതുകൊണ്ട് താനത് വേണ്ടന്ന് വച്ചില്ല. കഥാപാത്രത്തിന്റെ പ്രാധാന്യം തനിക്കറിയാമായിരുന്നുവെന്ന് ആശ ശരത് പറയുന്നു.
ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു നിബന്ധന വച്ചിരുന്നു. ചിത്രത്തിലെ പ്രായമായ രൂപത്തിലുള്ള തന്റെ ഫോട്ടോ പോസ്റ്ററില്‍ അടിക്കരുത് എന്നതായിരുന്നു അതെന്നു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആശ ശരത് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ചെയ്തത് ഒരേ ഒരു സിനിമ മാത്രമാണ്. അമ്മു പത്താം ക്ലാസില്‍ പഠിക്കുന്നതികൊണ്ടായിരുന്നു. പരീക്ഷ പേടിയായതിനാല്‍ ഞാന്‍ എപ്പോഴും കൂടെ വേണമെന്ന വാശിയായിരുന്നു അവള്‍ക്ക്. പാപനാശത്തിന് ശേഷം തമിഴില്‍ നിന്ന് ഒത്തിരി ഓഫര്‍ വന്നിരുന്നു. അതെല്ലാം മോളുടെ പഠിത്തത്തെ ബാധിക്കരുതെന്ന കാരണത്താല്‍ ഒഴിവാക്കിയതാണെന്ന് ആശ ശരത് പറയുന്നു.

വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് ഒഴിവാക്കിയത്. ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പത്തോ ഇരുപതോ ദിവസത്തെ ഗ്യാപ് വേണമെന്നും ആശ ശരത് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News