Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിബി മലയില്‍ സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ ഇഷ്ടത്തിലൂടെയാണ് നവ്യ നായര്‍ മലയാള സിനിമാ ലോകത്ത് എത്തിയത്. സൂപ്പര്‍ഹിറ്റായ ഇഷ്ടം നവ്യയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. പിന്നീട് പത്ത് വര്‍ഷം നീണ്ട് നിന്ന കരിയറില്‍ നിരവധി ഹിറ്റ് മലയാള ചിത്രങ്ങളുടെ ഭാഗമാകുവാന്‍ നവ്യക്ക് സാധിച്ചു.വിവഹ ശേഷവും നവ്യ സിനിമ വിട്ടിട്ടില്ല. നല്ല അവസരങ്ങള്‍ വന്നു വിളിച്ചാല്‍ തീര്‍ച്ചയായും തുടര്‍ന്ന് അഭിനയിക്കും. ഇപ്പോള്‍ താന്‍ അനുഭവിയ്ക്കുന്ന സന്തോഷങ്ങള്‍ക്കെല്ലാം കാരണം ദിലീപേട്ടനാണെന്ന് നടി പറയുന്നു.
ഇഷ്ടം സിനിമയിലേക്ക് പുതുമുഖങ്ങളെ തേടിയിറങ്ങിയ അണിയറ പ്രവര്‍ത്തകരാണ് നവ്യ അവതരിപ്പിച്ച കലാപരിപാടിയുടെ സിഡി ദിലീപിനെ കാണിക്കുന്നത്. സിഡി കണ്ട് ദിലീപ് ‘ഓകെ’ പറഞ്ഞു. ആ രണ്ട് അക്ഷരമാണ് സിനിമയിലേക്ക് എത്തിച്ചത്. ഇഷ്ടത്തില്‍ വേഷം ലഭിച്ചില്ലെങ്കില്‍ മറ്റൊരു ചിത്രത്തിലൂടെ സിനിമയിലെത്തുമായിരുന്നു. എന്നാല്‍ ഇഷ്ടം നല്‍കിയതുപോലുളള ബ്രേക്ക് നല്‍കുവാന്‍ മറ്റ് ചിത്രങ്ങള്‍ക്ക് സാധിക്കില്ലെന്ന് നവ്യ നിസംശയം പറയുന്നു.
ഇഷ്ടത്തിന് പുറമേ കല്ല്യാണരാമന്‍, ഗ്രാമഫോണ്‍, മഴത്തുളളികിലുക്കം, പട്ടണത്തില്‍ സുന്ദരന്‍, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട എന്നി ചിത്രങ്ങളിലും ദിലീപ് -നവ്യ ജോഡി അഭിനയിച്ചു.
Leave a Reply