Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻലാലിന്റെ പുലിമുരുഗന് തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.ആരാധകരുടെ സിരകളെ ത്രസിപ്പിക്കുന്ന കടുവയുമായുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.മികച്ച അഭിപ്രായം നേടി മുന്നേറുന്ന പുലിമുരുഗനിൽ ഒരുപക്ഷേ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു സീനുണ്ട്. സിനിമയുടെ മനം കുളിർപ്പിക്കുന്ന ഫ്രെയിമുകൾ മിന്നി മാറുമ്പോൾ ആരും ശ്രദ്ധിക്കാതെ പോയതാവാം. അല്ലെങ്കിൽ കണ്ടിട്ടും സിനിമ നൽകുന്ന ഊർജ്ജത്തിൽ മനപൂർവ്വം വിട്ടുകളഞ്ഞതാവാം.
ലാലേട്ടനെ കമാലിനി മുഖർജ്ജി ഉറക്കത്തിൽ നിന്നും തൊഴിച്ച് എഴുന്നേൽപ്പിക്കുന്ന ഒരു സീനുണ്ട് ചിത്രത്തിൽ.മുരുഗനും ഭാര്യ മൈനയും തമ്മിലുള്ള കോംബിനേഷൻ സീനുകൾ പലതും ഇന്നത്തെ ഏതൊരു ഫാമിലിയിലും നടക്കുന്ന കാര്യങ്ങൾ തന്നെയാണ്. സ്വന്തം ഭർത്താവിനെ അന്യ സ്ത്രീ നോട്ടമിടുന്നു എന്നു കണ്ടാൽ ഏതൊരു സ്ത്രീയും കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ് മൈനയെക്കൊണ്ട് സംവിധായകൻ വൈശാഖ് ചെയ്യിച്ചിട്ടുള്ളതും. എങ്കിലും മൈനയെ അവതരിപ്പിച്ച കമാലിനി മുഖർജ്ജിയോട് ഒരു ചോദ്യം, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് ഞങ്ങടെ ലാലേട്ടനല്ലേ?
ഇത് ഇത്തിരി കടന്നു പോയില്ലേ എന്നൊരു സംശയം? ഓരോ മലയാളിയുടെയും നെഞ്ചിലേക്കല്ലേ മൈനയുടെ ആ കാൽ നീണ്ടു ചെന്നത്? ഒരു പക്ഷേ, ലാലേട്ടനെ ചവിട്ടാനുള്ള ഭാഗ്യം ലഭിച്ച ഏക സിനിമാ നടിയായിരിക്കണം അന്യഭാഷാ സുന്ദരി കമാലിനി മുഖർജ്ജി.
Leave a Reply