Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 11:39 am

Menu

Published on October 12, 2016 at 10:46 am

ഫഹദിന്റെ ആദ്യനായിക നിഖിത തുക്രാല്‍ വിവാഹിതയായി

actress-nikita-thukral-to-marry

ഫഹദ് ഫാസിലിന്റെ ആദ്യസിനിമയായ ‘കൈ എത്തും ദൂര’ത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നിഖിത തുക്രാല്‍ വിവാഹിതയായി.മുംബൈ സ്വദേശി ഗഗന്‍ദീപ് സിങ് മഗോ ആണ് വരന്‍.  ദീര്‍ഘ നാളത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഗഗന്‍ നിഖിതയോട് വിവാഹഭ്യര്‍ത്ഥന നടത്തുന്നത്. സമ്മതം മൂളിയപ്പോള്‍ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലുകളില്‍ അണിയുകയായിരുന്നെന്ന് നിഖിത പറഞ്ഞിരുന്നു.ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഡാഡി കൂള്‍, കമല്‍ എന്നീ മലയാളചിത്രങ്ങളില്‍ നിഖിത അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഹിറ്റുകളായ ‘ക്രോണിക് ബാച്ചിലര്‍’, ‘കല്യാണരാമന്‍’, ‘മൈ ബോസ്’ എന്നീ ചിത്രങ്ങളുടെ കന്നഡ റീമേക്കുകളിലും നിഖിത വേഷമിട്ടിട്ടുണ്ട്. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന നിലപാടിലാണ് നിഖിത.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News