Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ ഇപ്പോഴും തകർത്തതോടുകയാണ്. ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടിക്കറ്റ് കിട്ടാതെ ആരാധകരില്‍ പലരും നിരാശയിലാണ്.എന്നാല്‍ പുലിമുരുകന് ടിക്കറ്റ് കിട്ടാന്‍ ഒരു ആരാധകന്‍ കാട്ടിയ സാഹസം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്യൂ നിന്ന് മെനക്കെടാതെ ആളുകളുടെ തലയ്ക്ക് മുകളിലൂടെ മതില്‍ ചാടിക്കടന്നുള്ള ഇയാളുടെ സാഹസം ഒന്ന് കാണേണ്ടതു തന്നെയാണ്. ക്യൂ നിന്ന് മെനക്കെടാതെ ആളുകളുടെ തലയ്ക്ക് മുകളിലൂടെ മതില്‍ ചാടിക്കടന്നുള്ള ഇയാളുടെ സാഹസം ഒന്ന് കാണേണ്ടതു തന്നെയാണ്. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമാ ലോകത്തുള്ള ഒട്ടേറെ പേര്‍ പുലിമുരുകന് പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.റിലീസ് ചെയ്ത ആദ്യ ദിവസം നാലര കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്ന് 20 കോടിയാണ് ചിത്രം അഞ്ചു ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്. ഏറ്റവും വേഗത്തില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
–
–
–
Leave a Reply