Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 6:47 pm

Menu

Published on October 19, 2016 at 2:30 pm

നിവിന്‍ പോളിയോ…, അതാര്..? ശാന്തികൃഷ്ണയുടെ ചോദ്യം കേട്ട് സിനിമാക്കാര്‍ ഞെട്ടി!!

shanthi-krishna-clueless-about-nivin-pauly

യുവനടന്‍ നിവിന്‍ പോളിയെ അറിയാത്ത ആരെങ്കിലും മലയാള സിനിമയില്‍ ഉണ്ടാകുമോ? ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ വരട്ടെ. യുവതാരം നിവിന്‍ പോളിയെ അറിയാത്തവരും മലയാള സിനിമയിലുണ്ട്. അത് മറ്റാരുമല്ല, നടി ശാന്തികൃഷ്ണയ്ക്കാണ് നിവിന്‍ പോളി ആരാണെന്ന് അറിയാത്തത്.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് നടി ശാന്തികൃഷ്ണ. അതിനിടെ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പുറത്ത് വിട്ടത്.. സിനിമയില്‍ നിന്ന് വര്‍ഷങ്ങളായി മാറി നില്‍ക്കുകയായിരുന്ന ശാന്തികൃഷ്ണ മടങ്ങി വരുന്നത് നിവിന്‍ നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിവിനാണെന്ന് അണിയറക്കാര്‍ പറഞ്ഞപ്പോള്‍ യുവതാരത്തെ അറിയില്ലെന്ന് പഴയകാല സൂപ്പര്‍ നായിക തുറന്നു പറഞ്ഞു. ചിത്രത്തിലേക്കുളള കരാര്‍ ഒപ്പുവച്ചതിന് ശേഷം ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് നിവിന്റെ വിവരങ്ങള്‍ മനസിലാക്കിയത്.

പിന്നീട് ചിത്രത്തിന്റെ ഭാഗമായി സംഘടപ്പിച്ച വര്‍ക്ക്‌ഷോപ്പില്‍വച്ചാണ് നിവിന്‍ പോളിയെ പരിചയപ്പെടുന്നത്. ആദ്യം നിവിനെ പറ്റി കേട്ടിട്ടില്ലെന്ന് ശാന്തികൃഷ്ണ തുറന്ന് പറഞ്ഞപ്പോള്‍ പൊട്ടിചിരിച്ചാണ് താരം അത് ആസ്വദിച്ചത്. നിവിന്റെ അമ്മവേഷമാണ് ചിത്രത്തില്‍ ശാന്തികൃഷ്ണയ്ക്ക്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News