Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 3:39 pm

Menu

Published on October 23, 2016 at 12:36 pm

എന്നെ വേട്ടയാടി നിലത്തിട്ടു കൊത്തിപ്പറിച്ചു…. ആസിഫ് അലി

asi-ali-aopen-about-life

മലയാള സിനിമയിൽ വന്നതിനുശേഷം തുടർച്ചയായ സിനിമകൾ ലഭിച്ചുവെങ്കിലും അവയെല്ലാം വേണ്ടത്ര വിജയം ലഭിക്കാതെ പോയതിനാൽ സിനിമാരംഗത്ത് പ്രതിസന്ധിയിലായ യുവനടനാണ് ആസിഫ് അലി. ഇപ്പോഴിതാ അനുരാഗകരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ പുതിയൊരു തിരിച്ചുവരവ് നടത്തിയ ആസിഫ് .ഒരു പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ തനിക്കുപറ്റിയ വീഴ്ച്ചകളെക്കുറിച്ച് പറയുന്നു. ചെയ്ത സിനിമകളിൽ പലതും പരാജയമായപ്പോൾ തളർന്നിരുന്നു.

asif-family

അനുരാഗകരിക്കിൻവെള്ളം കൂടി പരാജയപ്പെടുകയാണെങ്കിൽ തൽക്കാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻകൂടി തീരുമാനിച്ചിരുന്നു. അഞ്ചുവർഷത്തിനിടെ 35സിനിമകൾ ചെയ്തു. എന്നാൽ അത് വേണ്ടിയിരുന്നില്ല എന്ന് പോലും പലപ്പോഴും ചിന്തിച്ചു. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലെ വീഴ്ച്ചകളാണ് പരാജയത്തിന് കാരണമെന്നും ആസിഫ് പറയുന്നു. സമൂഹമാധ്യമങ്ങളിൽ പലരും എന്നെ വേട്ടയാടി. നിലത്തിട്ട് കൊത്തിപ്പറിച്ചു.

asif-family

താനറിയാതെ തന്റെ പേരിൽ പലരും പോസ്റ്റുകളിട്ടു. അപമാനിക്കുന്ന തരത്തിൽ പലരും പോസ്റ്റുകളിട്ടപ്പോൾ പ്രതികരിച്ചു. താനുമൊരു സാധാരണ മനുഷ്യനല്ലേ, തനിക്കും സിനിമയിലും ജീവിതത്തിലും തെറ്റുപറ്റിക്കാണും. തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും. തനിക്ക് സിനിമയല്ലാതെ മറ്റൊന്നുമറിയില്ലെന്നും ആസിഫ് പറഞ്ഞു. പരാജയത്തിന്റെ ഇടവേള കഴിഞ്ഞെത്തിയ ആസിഫ് അലി ഇപ്പോൾ കുറച്ച് നല്ല സിനിമകളുടെ ഭാഗമാകാൻ ഒരുങ്ങുകയാണ്. ഹണിബീയുടെ രണ്ടാം ഭാഗം, അഡ്വഞ്ചേഴ്‌സ് ഓഫ് കുട്ടപ്പൻ, തൃശ്ശിവപേരൂർ ക്ലിപ്തം എന്നിങ്ങനെപോകുന്നു ആസിഫിന്റെ പുതി ചിത്രങ്ങൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News