Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി മുക്തയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നു. ഒക്ടോബര്‍ 23 ഞായറാഴ്ചയായിരുന്നു ചടങ്ങ്. കഴിഞ്ഞ ജൂലൈ 17നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

കാവ്യാ മാധവനാണ് മുക്തയ്ക്ക് കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. പിന്നീട് മുക്ത തന്നെ കുഞ്ഞിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ ഫോട്ടോയ്ക്ക് ഒപ്പം പ്രസവത്തിന്റെ തലേദിവസത്തെ ഫോട്ടോയുമാണ് മുക്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം.ജൂലൈ 17-നായിരുന്നു മുക്തക്കും റിങ്കു ടോമിക്കും പെണ്‍കുഞ്ഞ് പിറന്നത്. ഞങ്ങളുടെ സ്‌നേഹത്തിന് ദൈവം സ്‌നേഹസമ്മാനമെന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് മുക്ത പറഞ്ഞത്.


Leave a Reply