Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ട്രെയിലര്‍ കൊണ്ട് ബോളിവുഡിനെയും ആരാധകരെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് ഋതിക് റോഷന്‍. ഋതികും യാമി ഗൗതമും അന്ധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ കാബിലിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ അതിനുമുന്‍പെ എല്ലാവരെയും ഞെട്ടിപ്പിക്കാന്‍ തന്നെയാണ് ഋതിക്കിന്റെ തീരുമാനം.ആക്ഷന്‍ ഹീറോയായും പ്രണയനായകനായും ത്രസിപ്പിച്ച ഋതിക് അഭിനയരംഗത്തുനിന്ന് വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ രാകേഷ് റോഷന്റെ പാത പിന്തുടര്‍ന്ന് സംവിധാനരംഗത്ത് സജീവമാകാനാണ് താരത്തിന്റെ തീരുമാനം. അഭിനയരംഗത്ത് സജീവമാകുന്നതിന് മുന്‍പ് അച്ഛനൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയം തുടങ്ങി 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സംവിധാനരംഗത്ത് ചുവടുറപ്പിക്കാനുള്ള തീരുമാനം. ഋതിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തുതന്നെയുണ്ടാകുമെന്നാണ് രാകേഷ് റോഷന്‍ പറയുന്നത്. എന്നാല്‍ മകന്‍ അഭിനയം നിര്‍ത്തുമോ എന്ന ചോദ്യത്തിന് രാകേഷ് വ്യക്തമായ ഉത്തരം നല്‍കിയില്ല.സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന കാബില്‍ നിര്‍മിക്കുന്നത് രാകേഷ് റോഷനാണ്.സാധാരണജീവിതം നയിക്കാന്‍ പാടുപെടുന്ന അന്ധരായ രണ്ടുപേരുടെ കഥ പറയുന്ന ചിത്രമാണ് കാബില്‍. ഋതിക്കും യാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാബില്‍.ഒരിടവേളക്ക് ശേഷം ഋതിക്കിന്റെ തിരിച്ചുവരവ് ചിത്രമായാണ് കാബില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഋതിക്ക് നായകനായെത്തിയ മോഹന്‍ ജെദാരോ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.2000ല്‍ അച്ഛന്‍ സംവിധാനം ചെയ്ത കഹോന പ്യാര്‍ ഹേയിലൂടെയാണ് ഋതിക് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.സ്‌ക്രീനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഋതിക് തീരുമാനിച്ചാല്‍ അത് പ്രേക്ഷകര്‍ക്ക് തീരാനഷ്ടമാകുമെന്നുറപ്പാണ്.
Leave a Reply