Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഭിനയം നിര്‍ത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമ്മയാകാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സണ്ണി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.സിനിമയും കുടുംബവും ഒന്നിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. പ്രായവും കടന്നു പോകുകയാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അമ്മയാകണമെന്ന് ഡോക്‍ടര്‍മാര്‍ നിര്‍ദേശിച്ചു – എന്നുമാണ് സണ്ണിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

അതേസമയം, അമ്മയായി കഴിഞ്ഞാലും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുമെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. നായിക റോളുകള്‍ ഇല്ലെങ്കിലും തനിക്ക് ഈ രംഗത്തു നില്‍ക്കാന്‍ അറിയാമെന്നുമാണ് സണ്ണി പറയുന്നത്.

2012 ജിസം 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെ സണ്ണി സിനിമാ ലോകത്ത് ചുവട്‌വച്ച് തുടങ്ങിയത്. പിന്നീട് ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരെ കൈയ്യിലെടുക്കുവാനും സണ്ണിക്കായി.ഡാനിയേല്‍ വെബര്‍ ആണ് സണ്ണിയുടെ ഭര്‍ത്താവ്. സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡില്‍ മാത്രമല്ല അഭിനയിക്കന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ പോലും അവര്‍ വേഷമിടുന്നുണ്ട്.
Leave a Reply