Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദീപിക ബോളിവുഡ് ബ്ലണ്ടറെന്ന് യുകെ മാധ്യമംഏറെ പ്രതീക്ഷയോടെയാണ് ദീപിക പദുക്കോണിന്റെ ഹോളിവുഡ് അരങ്ങേറ്റത്തെ ആരാധകര്‍ നോക്കിക്കാണുന്നത്. അത്രയേറെ തന്നെ പ്രാധാന്യമുണ്ടായിരുന്നു ദീപികയുടെ ആദ്യ ഹോളിവുഡ് റെഡ് കാര്‍പ്പറ്റിനും. പക്ഷേ എംടിവി മ്യൂസിക് അവാര്‍ഡ്സില്‍ പങ്കെടുക്കാനെത്തിയ ദീപിക പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. ഫാഷന്‍ റാംപുകളില്‍ തിളങ്ങാറുള്ള ദീപികയെ കണ്ട ആരാധകര്‍ പോലും അയ്യേ എന്ന്് പറഞ്ഞിട്ടുണ്ടാകും.പതിവ് ഗ്രേസും അഴകുമൊന്നും ദീപികയുടെ വസത്രധാരണത്തെയും ലുക്കിനെയും പരിഹസിച്ചുള്ള ട്രോളുകളാണ് എല്ലായിടത്തും. ബോളിവുഡ് ബ്ലണ്ടര്‍ എന്നാണ് ദീപികയെ ഡെയ്ലി മെയ്ല് വിശേഷിപ്പിച്ചത്. ഏറ്റവും മോശമായി വസ്ത്രം ധരിച്ച ബോളിവുഡ് താരങ്ങളുടെ പട്ടികയിലേക്ക് ദീപികയെ ചേര്‍ക്കുകയും ചെയ്തു മാധ്യമം. ദീപികയുടെ സെന്‍സേഷനല്‍ ലുക്കിന് ചേരാത്ത വസ്ത്രമെും വിമര്ശമുണ്ട.ഇന്ത്യന്‍ ഡിസൈനര്‍ മോനിഷ ജയ്സിങ് രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് ദീപിക അണിഞ്ഞത്. മിലിട്ടറി ഗ്രീന്‍ നിറത്തിലുള്ള സ്കര്്ട്ടും കറുത്ത ജാക്കറ്റും ഹൈ ഹീല്‍ ചെരുപ്പുമാണ് ദീപിക അണിഞ്ഞിരുന്നത്.കാലു മുഴുവന്‍ കാണുന്ന തരത്തിലുള്ള ഹൈ സ്ലിറ്റ് മാത്രമാണ് സ്കര്‍ട്ടില്‍ എടുത്തുപറയാനുള്ളൂ.പോണിടെയില്‍ സ്റ്റൈലിലായിരുന്നു മുടി സെറ്റ് ചെയ്ത ദീപികയുടെ ലുക്കിന് ഒന്നുമിണങ്ങാത്ത ഇയര്‍പീസും.പക്ഷേ ദീപികയെ പിന്തുണച്ച് ആരാധകരും ഇന്ത്യന്‍ ഡിസൈനര്‍മാരും രംഗത്തെത്തി. ചാക്കുടുത്താലും ദീപിക സുന്ദരിയാണൊയിരുന്നു ഡിസൈനര്‍മാരിലൊരാളായ അഞ്ജു മോഡിയുടെ അഭിപ്രായം.വിന്ഡീസലിനൊപ്പമുള്ള ദീപികയുടെ ഹോൡവുഡ് ചിത്രം ട്രിപ്പിള്‍ എക്സ് ദ റിട്ടേര്‍ണ്‍ ഓഫ് ദ ക്സാന്‍ഡര്‍ കേജ് റിലീസിനൊരുങ്ങുമ്പോള്‍ തന്നെയാണ് താരം വസ്ത്രധാരണത്തിന്റെ പേരില്‍ താരം പഴി കേട്ടത്.ഈ വിമര്‍ശനങ്ങള്‍ക്കൊന്നും ദീപികയെ തളര്‍ത്താന്‍ കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം.
Leave a Reply