Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 3:42 pm

Menu

Published on November 10, 2016 at 3:57 pm

സിനിമയെപ്പറ്റി ഒന്നുമറിയാതെ മുംബൈക്ക് വണ്ടി കയറി;ഇന്ന് ബോളിവുഡിന്റെ ബാദ്ഷാ…!!

shah-rukh-khan-launches-his-biography

സിനിമയെപ്പറ്റി ഒന്നുമറിയാതെ സിനിമാസ്വപ്‌നങ്ങളുമായി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ആ യുവാവ് ഇന്ന് ബോളിവുഡിന്റെ ബാദ് ഷാ ആണ്, കിങ് ഖാന്‍ ആണ്. അഭിനയരംഗത്തെ കാല്‍നൂറ്റാണ്ട്. എത്തിപ്പിടിച്ചത് സ്വപ്‌നം കണ്ടതിലും വലിയ നേട്ടങ്ങളാണ്. 25 വര്‍ഷത്തെ നേട്ടങ്ങളും അഭിനയജീവിതവും കോര്‍ത്തിണക്കിയുള്ള ഷാരൂഖ് ഖാന്റെ ആത്മകഥ പ്രകാശനം ചെയ്തു.  25 ഇയേഴ്‌സ് ഓഫ് എ ലൈവ് എന്ന് പേരിട്ട ആത്മകഥ ഷാരൂഖ് തന്നെയാണ് പ്രകാശനം ചെയ്തത്. സംവിധായകനും എഴുത്തുകാരനുമായ സമര്‍ ഖാന്റെ സഹായത്തോടെയാണ് ഷാരൂഖ് ആത്മകഥ പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ സമര്‍ ഖാനും എത്തിയിരുന്നു.പുസ്തകം തന്റെ മകന്‍ അബ്‌റമിന് ഇഷ്ടമായെന്ന് ഷാരൂഖ് പ്രകാശനച്ചടങ്ങിനിടെ പറഞ്ഞു. ‘വെള്ളം പോലെയാണ് ഒരു നടന്‍. നിറവും രൂപവുമെല്ലാം സാഹചര്യത്തിനനുസരിച്ച് ആര്‍ജിച്ചെടുക്കുന്നു. സിനിമ എന്ന കലയാണ് എക്കാലവും നിലനില്‍ക്കുന്നത്, കലാകാരനല്ല. 25 വര്‍ഷത്തെ സിനിമാജീവിതം ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. ഒരുപാട് സ്വപ്‌നങ്ങളുമായി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ഒന്നുമറിയാത്ത യുവാവിനെയാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. കഠിനാധ്വാനമാണ് എല്ലാത്തിനും അടിസ്ഥാനം. എന്നിലും എന്റെ സ്വപ്‌നങ്ങളിലും വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കുമായി ഞാനീ പുസ്തകം സമര്‍പ്പിക്കുന്നു. എന്നെ ഞാനാക്കിയ ആരാധകര്‍ക്ക് നന്ദി.’സൂപ്പര്‍ താരമെന്ന ലേബലിന് ശേഷം ലഭിച്ച കഥാപാത്രങ്ങളിലുള്ള അതൃപ്തി ഷാരൂഖ് തുറന്നു പറഞ്ഞു.’സൂപ്പര്‍ സ്റ്റാറായാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിലും അത് പ്രതിഫലിക്കും. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുക അപൂര്‍വ്വം മാത്രം. 25 വര്‍ഷം കഴിഞ്ഞിട്ടും ഒരു പുതുമുഖനടനെപ്പോലെയാണ് തോന്നുന്നത്. ‘- ഷാരൂഖ് പറഞ്ഞു. 1980കളില്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഷാരൂഖ് അഭിനയജീവിതം തുടങ്ങുന്നത്. 92ല്‍ സിനിമാസ്വപ്‌നം യാഥാര്‍ഥ്യമായി. രാജ് കന്‍വറിന്റെ ദീവാനയില്‍ നായകനായി അരങ്ങേറ്റം. പിന്നീടിങ്ങോട്ടുള്ള 25 വര്‍ഷത്തിനിടെ പ്രണയനായകനായും വില്ലനായും ആക്ഷന്‍ ഹീറോയായും പ്രേക്ഷകഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി. ഇതുവരെ അഭിനയിച്ചത് 80ഓളം ചിത്രങ്ങളില്‍. പാറിപ്പറന്ന തലമുടിയും വളരെ വേഗത്തിലുള്ള സംസാരശൈലിയും ഷാരൂഖിനെ പെട്ടെന്ന് ജനപ്രിയനാക്കി. ബാസീഗര്‍, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ദില്‍ തോ പാഗല്‍ ഹേ, കുച്ച് കSent on:3:35 pmFrom:Anjana Vinamപാറിപ്പറന്ന തലമുടിയും വളരെ വേഗത്തിലുള്ള സംസാരശൈലിയും ഷാരൂഖിനെ പെട്ടെന്ന് ജനപ്രിയനാക്കി. ബാസീഗര്‍, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോതാ ഹെ, ദേവദാസ്, ചക് ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാന്‍ എന്നിവയിലെ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ചു. ഫാന്‍ ആണ് ഷാരൂഖ് നായകനായെത്തിയ ഒടുവിലത്തെ ചിത്രം. ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്യുന്ന ഡിയര്‍ സിന്ദഗിയാണ് ഷാരൂഖിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News