Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:08 am

Menu

Published on November 14, 2016 at 8:33 am

ന്യൂസിലാന്റില്‍ ശക്തമായ ഭൂചലനം;രണ്ട് മരണം

new-zealand-at-least-2-dead-in-powerful-earthquakes

വെല്ലങ്ടണ്‍: ന്യൂസിലാന്റിലെ വടക്കു-കിഴക്കന്‍ നഗരമായ ക്രിസ്റ്റ്ചര്‍ച്ചില്‍ വന്‍ ഭൂചലനം. രണ്ട് പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 2.5 മീറ്റര്‍ വരെ ഉയരത്തില്‍ സൂനാമി തിരകള്‍ രൂപപ്പെട്ടു.കിഴക്കന്‍ തീര നഗരമായ കൈകൗറയിലും സമീപമുള്ള മൗണ്ട് ലീഫോര്‍ഡിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരണ വിവരം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.

earthquick

വെല്ലിങ്ടണ്‍, സൗത്ത് ഐലന്‍ഡ്, മാല്‍ബറോ, പെനിന്‍സുല തീരങ്ങളിലാണ് സൂനാമിയടിച്ചത്. ചില സ്ഥലങ്ങളില്‍ അഞ്ചു മീറ്റര്‍വരെ ഉയരത്തില്‍ കൊലയാളിത്തിരകള്‍ ആഞ്ഞടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

earthquick

ക്രൈസ്റ്റ്ചര്‍ച്ച് പട്ടണത്തില്‍നിന്ന് 91 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍നിന്നു പത്തുകിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ന്യൂസിലന്‍ഡില്‍ മുഴുവന്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. പ്രഭവ കേന്ദ്രത്തില്‍നിന്നു 132 മൈല്‍ അകലെയുള്ള തലസ്ഥാനനഗരമായ വെല്ലിംഗ്ടണില്‍ നിരവധി കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടായി.

earthquick

കൂടുതല്‍ ശക്തമായി സുനാമി ഉണ്ടാകാം എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരങ്ങളാണ് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു പലായനം ചെയ്തത് .ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി.

earhquick

2011ല്‍ ഇവിടെയുണ്ടായ, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേര്‍ മരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News