Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിയായ സബര്‍ണ ആനന്ദിന്റെ മരണത്തിൽ ഇപ്പോഴും ദുരൂഹത ഏറുകയാണ്.നടിയുടെ മരണം ആത്മഹത്യയാണെന്ന് ആദ്യ പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ ആത്മഹത്യ അല്ലെന്നും കൊലപാതമാകാനാണ് സാധ്യതയെന്നുമാണ് പുതിയ വിവരങ്ങള്‍. നടി മലയാളത്തിലെ ഒരു സീരിയല്‍ നടനുമായി പ്രണത്തിലായിരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. സബര്‍ണയുടെ സുഹൃത്തുക്കളാണ് പോലീസിന് മൊഴി നല്‍കിയത്. നടിയുമായി അടുപ്പമുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പോലീസ് ശേഖരിച്ച് വരികയാണ്.മലയാളത്തില്‍ നടിക്കൊപ്പം അഭിനയിച്ചിരുന്ന താരത്തെ ചോദ്യം ചെയ്യാന്‍ തമിഴ്നാട് പോലീസ് കേരളത്തില്‍ എത്തും. എന്നാല്‍ സബര്‍ണയുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയ നടന് ആരാണെന്ന് പുറത്ത് വിട്ടിട്ടില്ല.
മരണം ആത്മഹത്യ അല്ല കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് നടിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാം കാര്യങ്ങള്‍ക്കും കൃത്യമായി തീരുമാനം എടുക്കാന്‍ അറിയാം. സബര്‍ണ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് പറഞ്ഞത്.നടിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. വീടിന്റെ വാടക കൊടുക്കാന്‍ പോലും കാശ് ഉണ്ടായിരുന്നില്ലെന്നായിരുന്നു വാര്‍ത്തകളില്‍.
കഴിഞ്ഞ നവംബര്‍ 11 നാണ് സബര്‍ണയുടെ മൃതദേഹം ചെന്നൈയിലെ വീട്ടില്‍ നിന്നും കണ്ടത്തിയത്. മരിച്ച് മൂന്ന് ദിവസം കഴിഞ്ഞ്, ദുര്‍ഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് അയല്‍വായികള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരിചന്ദനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് സുബര്‍ണ. ഹരിചന്ദനത്തിലെ വില്ലത്തിയായിരുന്നു സബര്‍ണ. മായമോഹിനിയില്‍ ആണ്‍വേഷത്തിലും സബര്‍ണ അഭിനയിച്ചിരുന്നു.
Leave a Reply