Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 2:12 am

Menu

Published on November 19, 2016 at 10:15 am

നിവിന്‍ പോളിയുടെ നായിക വേഷം റിമി ടോമി വേണ്ടന്ന് വച്ചു, കാരണം ഇതാണ്….

rimy-tomy-rejects-1983-because-of-first-night-scene-with-nivin-pauly

നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റായ ചിത്രമാണ് 1983. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയവും നാട്ടിന്‍ പുറത്തുകാരനായ രമേശന്റെ ക്രിക്കറ്റിന്റെ അഭിനിവേശവും ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രമായിരുന്നു 1983.ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇത് ആരാണെന്ന് ചോദിക്കുന്ന ശ്രിന്ദയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഹിന്ദി സിനിമകളൊന്നും കാണാത്തതിനാല്‍ സച്ചിനെ അറിയില്ലെന്ന് പറയുന്ന നിഷ്‌കളങ്കയായ സുശീലയെ ഓര്‍ത്ത് അന്നും ഇന്നും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നുണ്ട്.സുശീല എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം ക്ഷണിച്ചത് ഗായിക കൂടിയായ റിമി ടോമിയെയായിരുന്നു. എന്നാല്‍ റിമി ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് എബ്രിഡ് ശ്രിന്ദയെ നായികയാക്കിയത്.എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനിനെ കുറിച്ച് പറഞ്ഞപ്പോഴാണ് റിമി ചിത്രം വേണ്ടെന്ന് വെച്ചത്. റിമി ചിത്രം ഉപേക്ഷിച്ച ശേഷമാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന സൃന്ദയെ നായികയാക്കാന്‍ തീരുമാനിച്ചത്. സുശീല എന്ന കഥാപാത്രത്തെയാണ് സൃന്ദ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ഫോട്ടോഗ്രാഫറായിരുന്ന എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു 1983. നിവിന്‍ പോളി, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ, ജോയ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമയണത്തിലാണ് റിമി ഒടുവില്‍ അഭിനയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News