Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാവ്യ ദീലീപ് വിവാഹ വർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യുന്നത്.മതിനര് വർഷങ്ങൾക്ക് മുൻപ് മലയാളസിനിമയിൽ കത്തി നിൽക്കുന്ന സമയത്തതായിരുന്നു ദിലീപിനെ വിവാഹം കഴിച്ച് മഞ്ജു വിവാഹ ജീവിതം അവസാനിപ്പിച്ചത്.ഇതുപോലെ കാവ്യ മാധവന്‍ ഇനി സിനിമ പൂര്‍ണമായും ഉപേക്ഷിക്കുമോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.കഴിഞ്ഞ കുറേ നാളുകളായി കാവ്യ പുതിയ ചിത്രങ്ങളൊന്നും ഏറ്റിരുന്നില്ല,. ആദ്യം വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തുമെന്ന് തന്നെയായിരുന്നു കാവ്യയുടെ പ്രഖ്യാപനം. പക്ഷെ രണ്ട് ചിത്രങ്ങള്‍ അന്ന് പൂര്‍ത്തിയാക്കാനുണ്ടായിരുന്നതിനാല്‍ ഹണിമൂണിനിടയ്ക്കും നാട്ടിലെത്തി കാവ്യ അഭിനയിച്ചു. അതിനു ശേഷം നിശാലുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷമാണ് വീണ്ടും അഭിനയ രംഗത്തെത്തുന്നത്. അതിനുള്ള അവസരമൊരുക്കിയതാകട്ടെ ദിലീപും.
തന്റെ ഭാര്യ മറ്റൊരാളുമായി കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് ഇഷ്ടമില്ലെന്ന് മഞ്ജുവിനോട് ദിലീപ് പറഞ്ഞിരുന്നതായി അന്ന് വാര്‍ത്തകളും പ്രചരണവും സജീവമായിരുന്നു. കാവ്യയുടെ കാര്യത്തിലും അതു തന്നെയാണ് നടക്കുകയെന്ന് ദിലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
ഛായാഗ്രാഹകനായ സാലു ജോര്‍ജ് കാവ്യയെ മനസ്സില്‍ കണ്ടാണ് തന്റെ ആദ്യ സിനിമ പ്ലാന്‍ ചെയ്ത്. വൈദ്യശാസ്ത്ര നിഗൂഢതയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന് പേരിട്ടിട്ടില്ല. കുറ്റാന്വേഷണവും സസ്പെന്‍സുമാണ് പ്രധാന ഘടകങ്ങള്‍. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. കുട്ടിക്കാനവും തേക്കടിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ഈ സിനിമയിലേക്ക് കാവ്യ ഇനി എത്തില്ലെന്നാണ് സൂചന. സാലു ജോര്‍ജിനെ ഇക്കാര്യം ഉടന്‍ അറിയിക്കും. ഷൂട്ടിങ് തുടങ്ങാത്തതു കൊണ്ട് തന്നെ ഇതു മൂലം നിര്‍മ്മാതാവിന് നഷ്ടങ്ങള്‍ ഉണ്ടാവുകയുമില്ല. വീട്ടുകാരിയായി ഒതുങ്ങിക്കൂടാന്‍ കാവ്യ സമ്മതിച്ചതോടെയാണ് ദിലീപ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഹിറ്റുമേക്കറുകളുടെ സംവിധായകനായ ജിത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കാവ്യ മാധവന്‍ നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമുഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് കാവ്യയ്ക്കായി തയ്യാറാക്കിയത്. ഇതിലും കാവ്യ അഭിനയിക്കാന്‍ ഇടയില്ല.
നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല. ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ഇനി അഭിനയിക്കില്ലെന്ന ഉറപ്പ് കാവ്യയില്‍ നിന്നും ദിലീപ് വാങ്ങി. മകളേയും അമ്മയേയും നോക്കി വീട്ടിലിരിക്കാനാണ് നിര്‍ദ്ദേശം. 1998 ഒക്ടോബര്‍ 20നായിരുന്നു ദിലീപും മജ്ഞു വാര്യരും വിവാഹതിരായത്. അന്ന് മലയാള സിനിമയിലെ സൂപ്പര്‍താര പരിവേഷമുള്ള നായികയായിരുന്നു മഞ്ജു. നായികയുടെ സാന്നിധ്യത്തിലൂടെ തന്നെ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ കഴിവുള്ള നടി. എന്നിട്ടും ദിലീപിനെ വിവാഹം ചെയ്തതോടെ മഞ്ജു വീട്ടിലേക്ക് ഒതുങ്ങി. പൊതു വേദിയില്‍ പോലും കണ്ടില്ല. നൃത്തം പരിശീലിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹ മോചന ശേഷം മഞ്ജു വീണ്ടും സജീവമാവുകയും ചെയ്തു.
Leave a Reply