Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹത്തെ കുറിച്ച് പല തരത്തിലുള്ള കിംവദന്തികളും ഇപ്പോഴും പ്രചരിയ്ക്കുന്നുണ്ട്.ഇതിനിടയിൽ ഈ വിഷയത്തില്‍ കാവ്യയുടെ അച്ഛന്‍ മാധവന്‍ പ്രതികരിച്ചു.ആലോചിച്ച് ഉറപ്പിച്ച് നടത്തിയ ഒരു വിവാഹമാണ് ദിലീപിന്റെയും കാവ്യയുടെയും എന്നാണ് അച്ഛൻ മാധവൻ പറയുന്നത്.ദിലീപും കാവ്യയും വിവാഹിതരായ നവംബര്‍ 25ന് ഒരു പ്രത്യേകതയുമുണ്ട് .ഇതുപോലെ നവംബര്‍ 25നാണ് കാവ്യയുടെ അച്ഛന്റേയും അമ്മയുടേയും വിവാഹം നടന്നത്.തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ മകളുടെ കല്യാണവും നടന്നത് തികച്ചും യാദൃശ്ചികമാണെന്ന് കാവ്യയുടെ അച്ഛന്‍ പറയുന്നു.
ദിലീപിന്റെ ഷൂട്ടിങ് തിരക്കുകള്‍ കാരണം ഡേറ്റ് മുന്നോട്ട് പോയപ്പോഴാണ് നവംബര്‍ 25 തീരുമാനിച്ചത്.ദിലീപിന്റെ അമ്മയും അളിയനും സഹോദരനും സഹോദരിയും മകള്‍ മീനാക്ഷിയും എല്ലാവരും കൂടി വീട്ടില്‍ വന്നു, താല്‍പ്പര്യം പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും പണ്ട് മുതല്‍ അറിയുന്നവരാണല്ലോ. നമുക്കും സന്തോഷമുള്ള കാര്യമായിരുന്നുവെന്നും കാവ്യയുടെ അച്ഛന്‍ പറയുന്നു.ജാതകം നോക്കിയപ്പോള്‍ നൂറില്‍ നൂറ് പൊരുത്തം.
ഈ വിവാഹം നേരത്തെ നടക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. വിവാഹം ഉറപ്പിച്ചെങ്കിലും ദിലീപിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കുറച്ച് ദിവസം നീട്ടിവച്ചു.എല്ലാം ഭംഗിയായി നവംബര്‍ 25ന് തന്നെ വിവാഹം നടന്നുവെന്നും കാവ്യയുടെ അച്ഛന്‍ പറഞ്ഞു.നിരവധി ഗോസിപ്പു കഥകള്‍ക്ക് അവസാനം കുറിച്ചുകൊണ്ടാണ് നവംബര്‍ 25 ന് കാവ്യയുടെ കഴുത്തില്‍ ദിലീപ് മിന്നു ചാര്‍ത്തിയത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
Leave a Reply