Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.എങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളസിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്.സെക്കന്‍ഡ് ഷോ എന്ന ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷകരുടെ അംഗീകാരം നേടിയ നടന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉസ്താദ് ഹോട്ടല്‍ മുതല്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ മകനായി അറിയപ്പെടാനാണ് ആഗ്രഹമെങ്കിലും വാപ്പച്ചിയെ അനുകരിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
വാപ്പച്ചിയുടെ നേട്ടങ്ങള്‍ തനിക്ക് എത്തിച്ചേരാവുന്നതിലപ്പുറമാണെന്നും ദുല്‍ഖര്‍ പറയുന്നു. മണിരത്‌നവും സത്യന്‍ അന്തിക്കാടും മുതല്‍ അമല്‍ നീരദ് വരെയുള്ള സംവിധായകര്‍ തങ്ങളിരുവരെയും വച്ച് സിനിമയെടുത്തിട്ടുണ്ടെന്നും ഇതിലും വലിയ നേട്ടമൊന്നും തനിക്ക് ലഭിക്കാനില്ലെന്നും നടന്‍ പറയുന്നു.സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങളാണ് ദുല്‍ക്കറിന്റെ അടുത്ത ചിത്രം.
Leave a Reply