Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും ആണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കരീനയുടെയും കുഞ്ഞിന്റെയും എന്ന പേരില്‍ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.തുണിയില്‍ പൊതിഞ്ഞ നവജാത ശിശുവിന് കരീന ചുംബനം നല്‍കുന്നതാണ് ചിത്രം.ഇത് താരത്തിന്റെയും കുഞ്ഞിന്റെയും യഥാര്‍ത്ഥ ചിത്രമാണെന്ന സ്ഥിരീകരണം ഇതുവരെയില്ല.എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാവിലെ 7.30 നായിരുന്നു കരീന പ്രസവിച്ചത്. കരീനയുടെയും സെയ്ഫിന്റെയും സുഹൃത്തുക്കളായ സംവിധായകന്‍ കരണ്‍ജോഹര്‍, നടി അമൃത അറോറ, സോനംകപൂര്‍, മലൈക അറോറ എന്നിവര്‍ കുഞ്ഞിന് സ്വാഗതവും ആശംസിച്ചിട്ടുണ്ട്. കരീനകപൂറിന്റെ പിതാവ് രണ്‍ധീര്‍ കപൂര്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പറഞ്ഞു.

വാര്‍ത്ത സ്ഥിരീകരിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും സെയ്ഫും കരീനയും ചേര്‍ന്ന് പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. 2016 ഡിസംബര്‍ 20 ന് തങ്ങള്‍ക്ക് ടെയ്മൂര്‍ ഖാന്‍ പട്ടൗഡി പിറന്നതായിട്ടാണ് താരങ്ങള്‍ പറഞ്ഞിരിക്കുന്നത്. തങ്ങളെ മനസ്സിലാക്കാനും പിന്തുണയ്ക്കാനും രംഗത്ത് വന്ന എല്ലാ മാധ്യമങ്ങള്‍ക്കും ഇരുവരും നന്ദി പറഞ്ഞിട്ടുണ്ട്. തങ്ങളോട് സ്‌നേഹവും കരുതലും കാണിക്കുന്ന ആരാധകര്‍ക്കും അഭ്യൂതകാംഷികള്‍ക്കും നന്ദി പറയുന്നതായും ഏവര്‍ക്കും ക്രിസ്മസ്, നവവത്സാരശംസകള്‍ നേരുന്നതായും ഇരുവരും പറഞ്ഞു.
Leave a Reply