Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 8, 2017 at 10:00 am

ഷാരൂഖിന്‍റെ മകളുമായി ഡേറ്റിങ്ങ് നടത്തണോ എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

shah-rukh-khan-daughter-suhana-possessive-dad

ഒരു കംപ്ലീറ്റ് ഫാമിലി മാനാണ് ബോളിവുഡിലെ കിങ് ഖാന്‍ എന്ന കാര്യം മിക്കവര്‍ക്കും അറിയുന്നതാണ്. തന്‍റെ കുട്ടികള്‍ എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് ജീവനാണ്. എത്ര തിരക്കുണ്ടെങ്കിലും താരത്തിനു കുടുംബം വിട്ടൊരു കളിയുമില്ല. അതുകൊണ്ടു തന്നെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഷാരുഖ് എപ്പോഴും സമയം കണ്ടെത്താറുണ്ട്.

16 കാരിയായ മകള്‍ സുഹാനയേക്കുറിച്ചായിരുന്നു ഈ അടുത്ത ദിവസം ഷാരൂഖിന്‍റെ പ്രസ്താവന. തന്‍റെ മകളുമായി ഡേറ്റിങ് നടത്തുകയോ വിവാഹഭ്യര്‍ത്ഥനയുമായി സമീപിക്കുകയോ ചെയ്യണമെങ്കില്‍ ചില ഗുണങ്ങള്‍ ആവശ്യമുണ്ടായിരിക്കണമെന്നാണ് ഷാരൂഖ് പറഞ്ഞത്.

ഫെമിനയക്ക് നല്‍കിയ അഭിമുഖത്തിലാണ് മകളുടെ കാമുകന് വേണ്ട യോഗ്യതകള്‍ ഷാരൂഖ് പറഞ്ഞത്. നേരത്തെ കോഫി വിത്ത് കരണിലെ പുതിയ എപ്പിസോഡില്‍ അതിഥിയായെത്തിയ ഷാരൂഖ്, തന്‍റെ മകളെ ആരെങ്കിലും ചുംബിക്കാന്‍ നോക്കിയാല്‍ അയാളുടെ ചുണ്ടു പറിച്ചെടുക്കുമെന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1. ഒരു ജോലിവേണം.
2. എനിക്ക് നിങ്ങളെ ഇഷ്ടമാകണമെന്നില്ല എന്ന കാര്യം മനസ്സിലാക്കണം.
3. ഞാന്‍ എല്ലായിടത്തും ഉണ്ടാകും.
4. ഒരു അഭിഭാഷകനെ സംഘടിപ്പിക്കണം.
5. അവള്‍ എന്‍റെ രാജകുമാരിയാണ്, നിങ്ങളുടെ അടിമയല്ല.
6. എനിക്ക് ജയിലില്‍ പോകാന്‍ മടിയില്ല.
7. എന്‍റെ മകളോട് നിങ്ങള്‍ എന്തു ചെയ്യുന്നുവോ, അതായിരിക്കും ഞാന്‍ നിങ്ങളോടും ചെയ്യുക.

എന്നീ കാര്യങ്ങളാണ് അദ്ദേഹം അഭിമുഖത്തിനിടെ മുന്നോട്ടുവെച്ചത്. മകള്‍ സുഹാനയുടെ കാര്യത്തില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവാണെന്ന കാര്യം ഷാരൂഖ് ഖാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ പേരും പ്രശസ്തിയും മകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നത് ഏറെ ദു:ഖിതനാക്കുന്നുവെന്നും ഷാരൂഖ് മുന്‍പ് പറഞ്ഞിരുന്നു.

അതിനിടെ മഹീറാ ഖാനുമൊത്തുള്ള ഷാരൂഖിന്‍റെ പുതിയ ചിത്രം റയീസ് തിയേറ്ററുകളിലേക്കെത്തുകയാണ്. രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയുമുണ്ട്. ജനുവരി 25നാണ് ചിത്രത്തിന്‍റെ റിലീസ്.

 

 

Loading...

Comments are closed.

More News