Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തലശേരി: സിനിമാ പ്രതിസന്ധിയില്‍ നടന് ദിലീപിനെതിരെ കടുത്ത ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദിലീപ് ആണെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.
മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നതായും ബഷീര്‍ പറഞ്ഞു. എന്നാല്‍ അന്യഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ തിടുക്കം. കൂടാതെ ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തിയറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
തിയേറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ദിലീപ് കേരളത്തിലെ പല തിയറ്റര്‍ ഉടമകളെയും വിളിച്ചു പുതിയ സംഘടനയെ കുറിച്ചു സംസാരിച്ചതിന്റെ തെളിവുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് ഇന്ന് മലയാള സിനിമയെന്നും ഇപ്പോഴത്തെ പ്രതിസന്ധിക്കു പുറകില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കുണ്ടെന്നും ബഷീര്‍ ആരോപിക്കുന്നു. കേരളത്തിലെ സിനിമാപ്രതിസന്ധി സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് സിദ്ധിഖ്, ഇന്നസെന്റ്, അടൂര്‍ ഗോപാലകൃഷ്ണന്, ലെനിന് രാജേന്ദ്രന് എന്നിവര്‍ മറുപടി പറയണമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
Leave a Reply