Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 12:16 pm

Menu

Published on July 17, 2013 at 12:26 pm

പിണറായി സ്വിച്ചോണ്‍ ചെയ്തപ്പോൾ ചെന്നിത്തല ക്ലാപ്പടിച്ചു; നടന്‍ തുടങ്ങി

pinarayi-vijayan-and-ramesh-chennithala-unites-for-kamals-nadan

തിരുവനന്തപുരം : സെല്ലുലോയിടിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ നടൻറെ സ്വിച്ചോണ്‍ വേള ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായന്മാര്‍ ചേര്‍ന്നാണ് ചിത്രത്തിൻറെ സ്വിച്ചോണ്‍ കര്‍മ്മം നടത്തിയത് . സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചപ്പോള്‍ രമേശ് ചെന്നിത്തലയാണ് ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചത്.ജയറാമാണ് നടനായി വെള്ളിത്തിരയില്‍ എത്തുന്നത്‌ ഒരു നാടക നടന്‍റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം .നാടക കലാകാരന്മാരുടെ ജീവിതം പറയുന്ന ഇത്തരമൊരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഓച്ചിറ വേലുക്കുട്ടിയുടെ കാലം മുതലുള്ള നാടക കലാകാരന്മാര്‍ നടനിലൂടെ വെള്ളിത്തിരയിലെത്തുമെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു.ജയറാം, സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍,ആര്‍ സുകുമാരന്‍, ഡോ.ബിജു, ബാലു കിരിയത്ത്, മധുപാല്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ഗാനരചയിതാവ് പ്രഭാവര്‍മ, തിരക്കഥാകൃത്ത് എസ് സുരേഷ്ബാബു, ഡിസ്ട്രിബ്യൂട്ടര്‍ മാധവന്‍നായര്‍, കിരീടം ഉണ്ണി എന്നിവര്‍ സംസാരിച്ചു.നിര്‍മാതാവ് കെ അനില്‍കുമാര്‍ സ്വാഗതവും മധു വാസുദേവന്‍ നന്ദിയും പറഞ്ഞു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിൻറെ ബാനറിലാണ് ചിത്രമൊരുക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News