Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 6:21 am

Menu

Published on July 17, 2013 at 12:49 pm

പ്രിയങ്ക ചോപ്ര മേരി കോമിൻറെ വേഷമിടുന്നു

bollywood-actor-priyanka-chopra-will-start-shooting-for-sanjay-leela-bhansalis-biopic-on-olympic-medallist-mary-kom

ഇംഫാല്‍ :ബോക്‌സിങ് ഇതിഹാസം മേരി കോമിന്റെ വേഷമിടുകയാണ് പ്രിയങ്ക ചോപ്ര.പുതിയ സിനിമാ ചിത്രീകരണത്തൻറെ ഭാഗമായി പ്രിയങ്ക ഇംഫാലില്‍ മേരിയുടെ വീട്ടിലെത്തി.വിശ്വസുന്ദരിയും ലോകചാമ്പ്യയും തമ്മിലുള്ള സമാഗമം ഇംഫാലിലെ പഴയ ഗെയിംസ് വില്ലേജിലായിരുന്നു. അവിടെയാണ് അഞ്ചുതവണ ലോക ചാമ്പ്യന്‍പട്ടവും ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയിട്ടുള്ള എം.സി മേരി കോം കുടുംത്തിനൊപ്പം താമസിക്കുന്നത്.കോം ഗോത്രത്തില്‍ നിന്നും ലോകത്തിൻറെ നെറുകയിലേക്ക് ഉയര്‍ന്നുവന്ന അവരുടെ ജീവത കഥ പറയുന്ന സിനിമ ഒമങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നായിക വേഷത്തിന് പുറമെ സഞ്ജയ് ലീല ബന്‍സാരിക്ക് ഒപ്പം പ്രിയങ്ക ചോപ്ര നിര്‍മ്മാണത്തിലും സഹകരിക്കുന്നുണ്ട്.ഇരട്ട കുട്ടികളെ പോലെ മേരികോമും പ്രിയങ്കയും പരസ്പരം ആലിംഗനം ചെയ്തു കൊണ്ട് ആഹ്ലാദം പങ്കിട്ടു.ഇരുവരുടെയും സാമ്യം കുടുംബത്തിനും ആശ്ചര്യം നിറഞ്ഞ ചിരി ഉയര്‍ത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News