Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:13 am

Menu

Published on January 16, 2017 at 2:32 pm

നടി രംഭക്കെതിരെ സഹോദരന്റെ ഭാര്യയുടെ പരാതി

brothers-wife-petition-against-actress-ramba

ചെന്നൈ: സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു എന്നാരോപിച്ച് ചലച്ചിത്ര നടി രംഭയ്ക്കെതിരെ സഹോദരന്റെ ഭാര്യയുടെ പരാതി.

രംഭയുടെ സഹോദരന്റെ ഭാര്യയായ പല്ലവി നല്‍കിയ പരാതിയില്‍ രംഭയ്ക്കെതിരെ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. രംഭയും സഹോദരന്‍ വാസുവും ശാരീരികമായും മാനിസകമായും തന്നെ പീഡിപ്പിക്കുകയാണെന്നാണ് പല്ലവിയുടെ പരാതി. പല്ലവിയുടെ പരാതിയെ തുടര്‍ന്ന് ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പൊലീസ് രംഭയടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

രംഭ കാനഡയില്‍ ആയിരുന്നതിനാല്‍ കേസില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ പൊലീസ് നേരിട്ടെത്തി നടിക്ക് സമന്‍സ് കൈമാറുകയായിരുന്നു.

രംഭയുടെ കുടുംബജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ട് നടി കുടുംബകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പിരിഞ്ഞുകഴിയുന്ന കാനഡയില്‍ ഉള്ള ഭര്‍ത്താവുമൊത്ത് ഒന്നിച്ച് ജീവിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രംഭ കോടതിയെ സമീപിച്ചത്.

ചെന്നൈ കുടുംബകോടതിയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളുടെയും പൂര്‍ണഅവകാശം തന്റെ പേരിലാക്കണമെന്ന് നടി അപേക്ഷ നല്‍കിയിരുന്നത്.

2012 മുതല്‍ രണ്ടു മക്കള്‍ക്കുമൊപ്പം തനിച്ചാണ് ചെന്നൈയില്‍ താമസമെന്നും നടി അപേക്ഷയില്‍ പറഞ്ഞിരുന്നു. ഹിന്ദു മാരേജ് ആക്ട് പ്രകാരമാണ് രംഭ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജിയില്‍ വിധിവരുന്നവരെ  5 ലക്ഷം രൂപ ജീവനാംശം ഭര്‍ത്താവില്‍ നിന്നും ഈടാക്കിത്തരണമെന്നും രംഭ ആവശ്യമുന്നയിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News