Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 6:14 pm

Menu

Published on January 16, 2017 at 5:20 pm

സ്‌കൂള്‍ കലോല്‍സവം; വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് 24ലേക്ക് മാറ്റി

private-bus-strike-on-24th-jan-2017

തിരുവനന്തപുരം: സ്‌കൂള്‍ കലോല്‍സവം നടക്കുന്നത് കണക്കിലെടുത്ത് വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് 24ലേക്കു മാറ്റി.

വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യവുമായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്.

നിലവിലുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, സ്റ്റേജ് ക്യാരേജുകള്‍ക്കു വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, ഡീസലിന്റെ വില്‍പനനികുതി 24 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.

പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്കു സ്വകാര്യ ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യബസ് വ്യവസായം സംരക്ഷിക്കാനും നിലനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ദേശസാല്‍കൃത റൂട്ടുകളിലെ സപ്ലിമെന്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട 31 റൂട്ടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പുറത്തിറക്കിയ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.

അടുത്ത മാസം ഇതിന്റെ കാലാവധി കഴിയുമെന്നതിനാല്‍ സ്വകാര്യബസ് പെര്‍മിറ്റുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഈ ആശങ്കകള്‍ക്കിടയിലാണ് രണ്ട് തവണ ഡീസല്‍ വില വര്‍ധിച്ചതെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News