Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗവേഷണ ലോകത്തെ പുതിയ കണ്ടുപിടുത്തമായി 414 കാലുകളുളള അട്ടയെ ഗുഹാഗവേഷകര്‍ കണ്ടെത്തി. അമേരിക്കയിലെ സെക്വോയ ദേശീയോദ്യാനത്തിലുള്ള ഗുഹയില്‍ നിന്നാണ് അട്ടയെ കണ്ടുപിടിച്ചിരിക്കുന്നത്.

ഇത്രയധികം കാലുകള്‍ മാത്രമല്ല വിഷം ചീറ്റുന്ന 200 ഗ്രന്ഥികളും പുതിയ അതിഥിക്കുണ്ട്. ജീന്‍ ക്രെച്ക എന്ന ഗുഹാഗവേഷകനാണ് ഇതിനെ കണ്ടെത്തിയിരിക്കുന്നത്. ‘ഇലാക്മെ ടോബിനി’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
നൂലുപോലെ ശരീരം, അതു നിറയെ രോമം, മഞ്ഞ നിറം എന്നിവയാണ് പുതുതായി കണ്ടെത്തിയ അട്ടയുടെ പ്രത്യേകതകള്‍. 750 കാലുകള്‍ ഉള്ള ഒരു അട്ടയാണ് ഇതു വരെ കണ്ടു പിടിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാലുകള്‍ ഉള്ള കൂട്ടത്തില്‍ പെടുന്നത്. ഇലാക്മെ പ്ലെനിപസ് എന്നായിരുന്നു ഇതിന്റെ പേര്. കലിഫോര്‍ണിയയില്‍ നിന്നായിരുന്നു ഇവയെ ഗവേഷകര്‍ക്ക് ലഭിച്ചത്.
Leave a Reply